
ന്യൂഡല്‍ഹി: കശ്മീരിലെ യുവാക്കള്‍ വഴിതെറ്റി പോകാതിരിക്കാന്‍ അവരെ ചെറുപ്പത്തില്‍ തന്നെ വരുതിയില്‍ വരുത്തണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ന്യനപക്ഷ സംഘടനയായ മുസ്ലിം ലീഗ് രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കര്യം പറഞ്ഞത്.
വിദ്യാര്‍ത്ഥികളെ എട്ടാം ക്ലാസിനും പത്തിനുമിടയില്‍ സ്വാധീനിക്കാന്‍ കഴിയണമെന്ന് ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നത് മാതാപിതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരി വിദ്യാര്‍ത്ഥികളുടെ പിന്തുണ നേടിയെടുക്കുന്നതിനാണ് സഖ്യ കക്ഷിയായ പിഡിപിയെ പോലും അറിയിക്കാതെയാണ് ആര്.എസ്.എസ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.






