
ജൊഹന്നാസ് ബര്‍ഗ്: അണ്ടര്‍ 19 പുരുക്ഷ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ ഇന്നിങ്സില്‍ പേസ് ബോളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ഫീല്‍ഡിങ് തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദയ് സഹറാന്‍ പറഞ്ഞു. ആതിഥേയരായ തങ്ങള്‍ക്ക് കൂടുതല്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് കിട്ടുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക.
ടൂര്ണമെന്റയില് ഇതുവരെ ഒരു കളി പോലും തോല്‍ക്കാതെ മികച്ച ഫോമില്‍ കുതിക്കുന്ന ഇന്ത്യയാണ് മത്സരത്തിലെ ഫേവറിറ്റുകള്‍. ബാറ്റർമാരും ബോളർമാരും ഉൾപ്പെടുന്ന ഓൾറൗണ്ട് പ്രകടനം നടത്തിയാണ് ഇന്ത്യൻ ടീം ടൂർണമെന്റിലെ ഫേവറിറ്റുകകളായത്.
2 സെഞ്ചറികളും ഒരു അർധസെഞ്ചറിയും ഉൾപ്പെടെ 5 മത്സരങ്ങളിൽനിന്ന് 334 റൺസ് നേടിയ മുഷീർ ഖാനാണ് ബാറ്റർമാരിൽ ടോപ്സ്കോറര്‍ .ബോളർമാരായ സൗമി കുമാർ പാണ്ഡെ, നമാൻ തിവാരി, രാജ് ലിംബാനി എന്നിവരെല്ലാം ഫോമിലാണ്. രണ്ടാം സെമിയിൽ പാക്കിസ്ഥാൻ ഓസ്ട്രേലിയയെ നേരിടും.






