
തിരുവനന്തപുരം : കലാഭവന്‍ മണിക്ക് സ്മാരകവുമായി ബന്ധെപ്പട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ നടന് കലാഭവന്‍ മണിയുടെ കുടുംബം. ഇടത് സഹയാത്രികനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നവെന്ന് ആരോപണം. കലാഭവന്‍ മണിയുടെ സ്മാരകം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരന് ആര് എല്‍ വി രാമകൃഷ്ണന് പറഞ്ഞു. വേണ്ടിവന്നാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർച്ച് ആറിന് കലാഭവന്‍ മണി വിട പഞ്ഞിട്ട് 8 വർഷമാകുകയാണ് ഇതുവരെ അദ്ദേഹത്തിന്റെ നാട്ടിൽ ഒരു സ്മാരകം ഒരുക്കിയിട്ടില്ല. ചരമ വാർഷികത്തിലെങ്കിലും സ്മാരകത്തിന്റെ തറക്കലിടൽ വേണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു.. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല.
സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കി.






