
പഴയ ചിത്രങ്ങള്‍ പങ്കുവെക്കുന്നതും ആ ദിവസങ്ങള്‍ ഓര്ത്തെടുക്കുന്നതുമെല്ലാം എല്ലാവര്ക്കും ഏറെ ഇഷ്ടമുളള കാര്യമാണ്. പലപ്പോഴായി സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുളള പഴയ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മോഡലിങ് കാലത്ത് എടുത്ത ഒരു ചിത്രമാണ് സ്മൃതി പങ്കുവെച്ചത്. ചിത്രത്തില്‍ ഫ്ളോറല്‍ ഡിസൈനിലുളള വസ്ത്രമാണ് ധരിച്ചത്. ഷോര്‍ട് ഹെയറിലുളള ചിത്രം ഏവരുടെയും മനം കവര്‍ന്നു. സിംപിള്‍ ലുക്കിലാണ് സ്മൃതി ഇറാനി എത്തിയത്.
നിരവധി പേരാണ് പഴയ ചിത്രത്തിന് അഭിനന്ദനവുമായെത്തുന്നത്. മൗനി റോയ്, എകതാ കപൂര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. എന്തൊരു ഭംഗിയാണ്, എന്നത്തെയും പോലെ അന്നും സുന്ദരി എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.
സ്മൃതി ഇറാനി 1998 ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ആല്‍ബങ്ങളില്‍ അഭിനയിച്ചു. 2000 ല്‍ ആതിഷ് എന്ന സീരിയലിലൂടെ മിനിസ്ക്രീന്‍ അരങ്ങേറ്റം. അതേവര്‍ഷം ഏകതാ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബാബു ഥി’ എന്ന സീരിയലിലൂടെ 5 ഐടിഎ അവാര്‍ഡുകള്‍ സ്വന്തമാക്കി. സീ ടിവിയിലെ രാമായണത്തില്‍ നിതിഷ് ഭരദ്വാജിനൊപ്പം സീതയുടെ വേഷം അവതരിപ്പിച്ചും ശ്രദ്ധ നേടി.
വനിതാശിശുക്ഷേമ , ന്യൂനപക്ഷവകുപ്പ് മന്ത്രിയായ സ്മൃതി ഒന്നാം മോദി സഭയില്‍ മാനവവിഭവശേഷി , ടെക്സ്റ്റൈല്‍സ്, വാര്‍ത്താവിതരണം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 2011 ലാണ് മോഡലിങ്-അഭിനയമേഖല വിട്ടുളള രാഷ്ട്രീയ പ്രവേശനം.






