മാനന്തവാടി: വീട്ടുമുറ്റത്തു കയറി ഒരാളുടെ ജീവനെടുത്ത ബേലൂര്‍ മഗ്ഖനയെന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം ആദ്യദിവസം ഫലംകണ്ടില്ല. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴോടെ മാനന്തവാടി, പാല്‍വെളിച്ചം ചാലിഗദ്ദ പനച്ചിയില്‍ അജീഷി(അജി-47)നെ കൊലപ്പെടുത്തിയശേഷം രാത്രി പടമലക്കുന്നിലുണ്ടായിരുന്ന മോഴയാന ഇന്നലെ പുലര്‍ച്ചെയോടെ തിരുനെല്ലി പഞ്ചായത്ത്, കാട്ടിക്കുളം മണ്ണുണ്ടികോളനിക്കു സമീപമെത്തി. ആന തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തിലുണ്ടെന്നു റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതോടെ കുങ്കിയാനകളുമായെത്തിയ വനപാലകര്‍ക്കു പക്ഷേ നിരാശരാകേണ്ടിവന്നു.
അതിനിടെ, കാട്ടാനയെ പിടികൂടുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതായി ആരോപിച്ച് സി.പി.എം. പ്രവര്‍ത്തകരം നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു . െവെകുന്നേരം നാല് മണിയോടെ സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്നയെയാണ് ബാവലി ചെക്ക് പോസ്റ്റ് ഓഫീസില്‍ തടഞ്ഞത്. അര മണിക്കൂറോളം തടഞ്ഞ ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെ ആനയെ കാട്ടിക്കുളം-ബാവലി റോഡില്‍ ആനപ്പാറയ്ക്കു സമീപം ചെമ്പകപ്പാറയില്‍ കണ്ടെത്തി. ഉച്ചകഴിഞ്ഞ് മൂന്നോടെ മയക്കുവെടിവയ്ക്കാന്‍ സന്നാഹമൊരുക്കി. കാട്ടിക്കുളം-ബാവലി റോഡില്‍ ഗതാഗതം തടഞ്ഞു. മയക്കുവെടിയേല്‍ക്കുന്ന ആനയെ തണുപ്പിക്കാന്‍ അഗ്നിരക്ഷാസേനയുടെ വാഹനത്തില്‍ വെള്ളമെത്തിച്ചു. എന്നാല്‍, ആന ഉള്‍വനത്തിലേക്കു കടന്ന് വീണ്ടും മണ്ണുണ്ടിക്കോളനിക്കു സമീപത്തേക്കു നീങ്ങി. പിന്നീട്, െവെകിട്ട് 5.30 വരെ തെരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇരുട്ടായതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിച്ചു.
ഇതോടെ തിരിച്ചു പോവാനൊരുങ്ങിയ വനപാലകസംഘത്തെ മണ്ണുണ്ടികോളനിക്ക് സമീപം സ്ത്രീകളും കുട്ടികളും നാട്ടുകാരുമുള്‍പ്പെടെ തടഞ്ഞുവെച്ചു. വനപാലകര്‍ കയറിയ വാഹനത്തിന് മുന്നില്‍ കിടന്നാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇതോടെ വെറ്റിനറി സര്ജന് ഉള്‍പ്പെടെയുള്ള വനപാലകര്‍ സ്ഥലത്ത് ഒരു മണിക്കൂറോളം കുടുങ്ങി. ഒടുവില്‍ പ്രദേശത്ത് രാത്രി പ്രടോളിംഗിനായി മുപ്പതോളം വാച്ചര്‍മാരെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചതായി ഉറപ്പ് നല്കിയ ശേഷമാണ് വനപാലകരെ വിട്ടയച്ചത്. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ബേലൂര്‍ മഗ്ഖനയെ വീണ്ടും വനത്തിലേക്കു വിടരുതെന്നാണു നാട്ടുകാരുടെ ആവശ്യം.
മയക്കുവെടിവച്ച് മുത്തങ്ങയിലെത്തിച്ചശേഷം ആരോഗ്യപരിശോധന നടത്തി കര്‍ണാടക വനംവകുപ്പിനു െകെമാറാനാണു നീക്കം. കോന്നി സുരേന്ദ്രന്, വിക്രം, ഭരത്, സൂര്യ എന്നീ കുങ്കിയാനകള്‍ ദൗത്യത്തിന്റെ ഭാഗമാണ്. കുങ്കിയാനകളുടെ പുറത്തുകയറിയാണു വെറ്ററിനറി ഡോക്ടര്‍മാര്‍ മയക്കുവെടി സന്നാഹങ്ങളുമായി കാട്ടിലേക്കു പോയത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് മുഹമ്മദ് ശബാബ്, കെ.എസ്. ദീപ എന്നിവരുടെ നേതൃത്വത്തില്‍ ആര്.ആര്.ടി. സംഘമുള്‍പ്പെടെ ഇരുനൂറിലേറെ വനപാലകരാണു ദൗത്യസംഘത്തിലുള്ളത്. മാനന്തവാടി ഡിെവെ.എസ്.പി. ബിജുലാലിന്റെ നേതൃത്വത്തില്‍ ഇരുനൂറിലേറെ പോലീസുകാരും സ്ഥലത്തുണ്ട്. ദൗത്യം ഇന്നും തുടരും.

Comments