
ന്യൂഡല്ഹി: രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവും കൂടുതല് പേര് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതു കഴിഞ്ഞവര്ഷം. 2015-നുശേഷം വധശിക്ഷ വിധിക്കപ്പെട്ടവരുടെ എണ്ണത്തില് 45.71% വര്ധനയാണുണ്ടായത്.
കഴിഞ്ഞവര്ഷം 120 വധശിക്ഷാവിധികളാണു രാജ്യത്തെ വിവിധ കോടതികള് വിധിച്ചത്. കഴിഞ്ഞവര്ഷം 120 വധശിക്ഷാവിധികളാണു രാജ്യത്തെ വിവിധ കോടതികള് വിധിച്ചത561 പേര് ശിക്ഷിക്കപ്പെട്ട് വിവിധ ജയിലുകളില് കഴിയുന്നതായി ഡല്ഹിയിലെ ദേശീയ നിയമസര്വകലാശാലയുടെ പ്രോജക്ട് 39എ പുറത്തുവിട്ട 'ഇന്ത്യയിലെ വധശിക്ഷ: വാര്ഷിക സ്ഥിതിവിവര റിപ്പോര്ട്ട്്' ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കഴിഞ്ഞവര്ഷം ഒരു വധശിക്ഷാവിധി മാത്രമാണു മേല്ക്കോടതികള് ശരിവച്ചത്. ഇത് 2000-നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. ഉത്തര്പ്രദേശിലാണു കഴിഞ്ഞവര്ഷം ഏറ്റവും കൂടുതല് വധശിക്ഷാവിധി പുറപ്പെടുവിക്കപ്പെട്ടത്-33. ഝാര്ഖണ്ഡ്-12, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്-11 വീതം, പശ്ചിമബംഗാള്-10. യു.പിയില് 119 പേര് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളില് കഴിയുന്നു. െലെംഗികാതിക്രമവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്ക്കാണു കഴിഞ്ഞവര്ഷം ഏറ്റവും കൂടുതല് വധശിക്ഷാവിധിയുണ്ടായത്-64 (53.33%).
വധശിക്ഷ സംബന്ധിച്ച അപ്പീലുകളില് െഹെക്കോടതികള് തീര്പ്പുകല്പ്പിക്കുന്നതു 15% കുറഞ്ഞു. 57 കേസുകളിലായി 80 തടവുകാരുടെ അപ്പീലില് ഒരാളുടെ വധശിക്ഷ ശരിവയ്ക്കപ്പെട്ടു. 36 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കപ്പെട്ടു. 36 പേരെ കുറ്റമുക്തരാക്കി വിട്ടയച്ചു. അഞ്ചുപേരുടെ കേസുകള് പുനര്വിചാരണയ്ക്കായി കീഴ്ക്കോടതികളിലേക്ക് അയച്ചു. കഴിഞ്ഞവര്ഷം സുപ്രീം കോടതി 10 കേസുകളിലായി 11 പേരുടെ വധശിക്ഷാവിധികള് പരിഗണിച്ചെങ്കിലും ഒന്നുപോലും ശരിവച്ചില്ല. തെളിവുകളുടെ അപര്യാപ്തതയും പോലീസ് അന്വേഷണത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടി ആറ് പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു.
കഴിഞ്ഞവര്ഷം മാര്ച്ചില് രാഷ്ട്രപതി ഒരു ദയാഹര്ജി തള്ളി. 2008-ല് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ദയാഹര്ജിയാണു നിരസിക്കപ്പെട്ടത്. വധശിക്ഷ വിധിക്കപ്പെട്ട 488 തടവുകാര് െഹെക്കോടതികളിലെ അപ്പീലില് വിധി കാത്തുകഴിയുകയാണ്.







Comments