
കോട്ട: രാജസ്ഥാനില്‍ ഐഐടി പ്രവേശന പരീക്ഷ പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ തുടരുന്നു. ഒരു വിദ്യാര്‍ത്ഥി ഇന്നു രാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഈ വര്‍ഷം മാത്രം ഇത് നാലാമത്തെ ആത്മഹത്യയാണ്.
കഴിഞ്ഞ വര്‍ഷവും നാല്പതോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ ജീവനൊടുക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഐഐടി പ്രവേശന പരീക്ഷ പരിശീലനത്തിന് വിദ്യാര്‍ത്ഥികള്‍ എത്തുന്ന സ്ഥലമാണ് കോട്ട.






