
കോട്ട : രാജസ്ഥാന് കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയായ ശുഭ് ചൗധരിയൊണ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോട്ടയില്‍ താമസിച്ച് ജെഇഇ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശുഭ്. കഴിഞ്ഞ ദിവസമാണ് പ്രവേശന പരീക്ഷയുടെ ഫലം വന്നത്. പ്രതീക്ഷിച്ച സ്കോർ ശുഭിന് ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തിൽ ഹോസ്റ്റലിലേക്ക് മടങ്ങിയ ശുഭ് ആത്മഹത്യ ചെയ്യുകയായിരുന്നു.
എൻജിനിയറിംഗ് മെഡിക്കൽ പരീക്ഷാർത്ഥികളുടെ പ്രവേശന പരീക്ഷകൾക്കായി വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്ററുകളുടെ കേന്ദ്രമാണ് കോട്ട. വിദ്യാർഥി ആത്മഹത്യകൾ വർധിച്ച കോട്ടയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണ് ഇത്. 2023ൽ മാത്രം കോട്ടയിൽ ജീവനൊടുക്കിയത് 29 പരീക്ഷാർത്ഥികളാണ്. രാജസ്ഥാനിലെ കോട്ട അടുത്തിടെയായി പരീക്ഷാർത്ഥികളുടെ തുടർച്ചയായ ആത്മഹത്യാ കേസുകളുടെ പേരിൽ കുപ്രസിദ്ധി നേടുന്നത്.
ആത്മഹത്യകൾ വർധിച്ചതോടെ കുട്ടികളുടെ ദിനചര്യയിൽ മാറ്റങ്ങൾ വരുത്തി മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികള്‍ എടുത്തെങ്കെിലും ഉന്നതതല നിർദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ ആത്മഹത്യ കുറയ്ക്കാൻ ഇതിനൊന്നും സാധിച്ചിട്ടില്ല. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)







Comments