തൃശൂർ: ചാലക്കുടി ദേശീയപാതയിൽ പോട്ടയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ബ്രേക്ക് ജാമായതിനെ തുടർന്ന് കാർ റോഡിന് നടുവില്‍ തലകീഴായി മറിഞ്ഞു.
ദേശീയപാതയിലെ മേൽപാലത്തിലാണ് കാർ അപകടത്തിൽപ്പെട്ടത്. രണ്ട് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് പുതിയങ്ങാടി സ്വദേശികളായ ഫഹിം അലി, മലപ്പുറം സ്വദേശി മജീദ് അബൂബക്കർ എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments