
തിരുവല്ലം കസ്റ്റഡി മരണക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം നൽകി. തിരുവല്ലം എസ്.എച്ച്.ഒ.ആയിരുന്ന സുരേഷ് വി.നായർ, എസ്ഐമാരായ വിപിൻ പ്രകാശ്, സജികുമാർ, ഹോം ഗാർഡ് വിനു എന്നിവർക്കെതിരാണ് കുറ്റപത്രം നൽകിയത്.
പോലീസ് കസ്റ്റഡിയിൽ വച്ച് തിരുവല്ലയിലെ ജഡ്ജി കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത സുരേഷ് കുമാറാണ് മരിച്ചത്. മരണകാരണം മർദ്ദനം മൂലമുള്ള ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോലീസുദ്യോഗസ്ഥർക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യക്കാണ് കുറ്റപത്രം നൽകിയത്.






