
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. കേന്ദ്രമന്ത്രിസഭയുടെ ഭാഗമായ ബിജെപി. മലയാളിയായ വി.മുരളീധരൻ ഉൾപ്പെടെ , ഏഴ് പേരെ രാജ്യസഭയിലേക്കു അയയ്ക്കാതെ, തിരഞ്ഞെടുപ്പു കളത്തിലിറക്കാനൊരുങ്ങി ബിജെപി നേതൃത്വം. തിരുവനന്തപുരത്ത് കോൺഗ്രസ് എംപി ശശി തരൂരിനെ നേരിടാൻ ബിജെപി രംഗത്തിറക്കുമെന്ന് അഭ്യൂഹമുള്ള കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും ഇക്കൂട്ടത്തിലുണ്ട്.
വി മുരളീധരന് കേരളത്തിലെ ആറ്റിങ്ങല്‍ മണ്ഡലത്തിലോ തിരുവനന്തപുരം മണ്ഡലത്തിലോ മല്‍സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തമാണ്. കേരളത്തില്‍ ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന രണ്ട് മണ്ഡലങ്ങളാണിത്. കൂടാതെ പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളും ബിജെപി പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധി വീണ്ടും മല്‍സരിച്ചാല്‍ വയനാട് മണ്ഡലം ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്.
മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ നിന്നുമുള്ള രാജ്യസഭാംഗങ്ങളായിരുന്നു .ഇവർക്കു പുറമേപരിസ്ഥിതി മന്ത്രി ഭൂപീന്ദര്‍ യാദവ് (രാജസ്ഥാന്), ഫിഷറീസ് മന്ത്രി പര്‍ഷോത്തം രുപാല (ഗുജറാത്ത്), ചെറുകിട സംരംഭക മന്ത്രി നാരായണ്‍ റാണെ (മഹാരാഷ്ട്ര) എന്നിവരും ഇനി രാജ്യസഭയിലേക്ക് മല്‍സരിക്കില്ല. ഇവരെല്ലാം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങും. മുതിര്‍ന്നവരെ മല്‍സരിപ്പിച്ച് നേട്ടം കൊയ്യുക എന്ന തന്ത്രമാണ് ബിജെപി ആലോചിക്കുന്നത്.
ഒഡീഷ സ്വദേശിയാണ് ധര്‍മേന്ദ്ര പ്രധാന്. അദ്ദേഹം ഒഡീഷയിലെ സംബല്‍പൂര്‍, ധേക്നാല് എന്നീ മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് സാധ്യത. ഭൂപീന്ദര്‍ യാദവ് രാജസ്ഥാനിലെ അല്‍വാറിലോ മഹേന്ദ്രഗഡിലോ മല്‍സരിക്കും. രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ ഏതെങ്കിലും സീറ്റിലാകും മല്‍സരിക്കുക. മണ്ഡാവിയ ഗുജറാത്തിലെ ഭാവ്നഗറില്‍ ജനവിധി തേടിയേക്കും. രുപാല രാജ്കോട്ടില്‍ മല്‍സരിക്കാനാണ് സാധ്യത.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. ഇ വരുന്നഏപ്രില് 56 രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ഇത്തവണ കാലാവധി പൂർത്തിയാക്കുന്ന 28 പേരിൽ നാലു പേർക്കു മാത്രമാണ് ബിജെപി വീണ്ടും രാജ്യസഭയിലേക്ക് അവസരനൽകുന്നത്. ശേഷിക്കുന്ന 24 പേരോടും ലോക്സഭയിലേക്കു മത്സരിപ്പിക്കാനാണന്ന് പുറത്ത് വരുന്നു വിവരം.






