
ലക്നൗ: പശ്ചിമ ബംഗാളിലെ പൂര്‍ബ മെദിനിപുര്‍ ജില്ലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് റോഡിലൂടെ പ്രദര്‍ശിപ്പിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സമാനമായ സംഭവം ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. യു.പിയിലെ ബാരബാങ്കി സ്വദേശിയായ കല്പ്പണിക്കാരന് അനില്‍ ആണ് ഇന്നലെ ഭാര്യയെ കൊലപ്പെടുത്തി തലവെട്ടിമാറ്റി റോഡിലുടെ നടന്നത്. ഒരു കയ്യില്‍ ഭാര്യയുടെ തലയും മറുകയ്യില്‍ കത്തിയുമായായിരുന്നു പരേഡ്.
എട്ട് വര്‍ഷം മുന്‍പാണ് അനില്‍ വിവാഹിതനായത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും വേര്പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് അനില്‍ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.






