
ഇടുക്കി: പ്രാർത്ഥന കൺവെൻഷന് എത്തിയ 14കാരനെ പീഡിപ്പിച്ചതിന് സ്ഥാപനത്തിലെ ബ്രദർ എന്ന് അറിയപ്പെടുന്ന സഹായി അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി സ്വദേശി സെബാസ്റ്റ്യനെയാണ് തമിഴ്നാട്ടിലെ തൂത്തുകൂടിയിൽ നിന്നും മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
കൗൺസിലിംങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം കുട്ടി പുറത്തുപറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.കഴിഞ്ഞ ഏപ്രിലിൽ മൂന്നാറിലായിരുന്നു വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന കൺവെൻഷൻ.
ഇവിടെവെച്ചാണ് രാജാക്കാട് സ്വദേശിയായ 14 വയുകാരനെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ബ്രദർ സെബാസ്റ്റ്യൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






