
രാജ്കോട്ട് : ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയക്ക് 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ ഉയര്‍ത്തി ഒന്നാം ഇന്നിംഗ്സ് 445 റണ്‍സിനെതിരെ ബാറ്റ് വീശിയ സനന്ദര്ശകര് മൂന്നാം ദിനത്തില്‍ 319 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ മുഹമ്മദ് സിറാജിന്റെ് നാല് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയത്. ബെന്ഡക്കറ്റ് 153 റണ്‍സ് നേടിയതൊഴികെ ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും അര്‍ധസെഞ്ച്വറി പോലും നേടാന്‍ സാധിച്ചില്ല.
മൂന്നാം ദിനം രണ്ടിന് 207 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുഃനരാരംഭിച്ചത്. ഇന്ന് 18 റണ്‍സെടുത്ത ജോ റൂട്ടിന്റെ് വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബുമ്രയുടെ പന്തില്‍ യശ്വസി ജയ്സ്വാളിന് ക്യാച്ച്. ഡക്കറ്റിനെ കുല്‍ദീപ് യാദാവ് പുറത്താക്കി. ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 290 എന്ന നിലയിലായിരുന്നു . 29 റണ്‍സിനിടെ ഇംഗ്ലണ്ടിന് ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടെ നഷ്ടമായി.
പിന്നാലെ ജോണി ബെയര്‍സ്റ്റോ പൂജ്യം , ബെന്‍ ഫോക്സ് 13 എന്നിങ്ങനെ സ്കോര്‍ ചെയ്ത് പുറത്തായി. 41 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍ . കുല്‍ദീപ് യാദാവ് , ജഡേജ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതവും , ബുമ്ര ആര് അശ്വിന് എന്നിവര്‍ക്ക് ഒരു വിക്കറ്റ് വീതമുണ്ട്.






