
ഹരിശ്രീ അശോകന്റെ മകനായി സിനിമയിലെത്തിയ താരമാണ് അർജുൻ അശോകൻ. താരപുത്രൻ എന്ന ലേബലിൽ നിന്നും തന്റേതായ ഒരിടം നേടാൻ അർജുന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിൽ വളരെ പ്രധാനപെട്ട ഒരു കഥാപാത്രമായി അർജുൻ നിറഞ്ഞു നിൽക്കുന്നു. നിരൂപക പ്രശംസയടക്കം താരത്തിന് ഇതിന്റെ പേരിൽ കിട്ടുന്നുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് അഭിപ്രായം ചോദിക്കാനെത്തുന്ന ഒരാളിനെ ട്രോളുന്ന അർജുന്റെ വീഡിയോയാണ് ട്രെൻഡിംഗ് ആകുന്നത്. സിനിമയുടെ പേര് മാറ്റി പറഞ്ഞാണ് പയ്യൻ അർജുനോട് സംസാരിക്കിന്നത്. "ബ്രമണം പൊളിക്കില്ലേ...? " എന്നാണ് അർജുനോട് ചോദിക്കുന്നത്. അതിനെയാണ് താരം ട്രോളുന്നത്. ചിരിച്ച് തമാശ ആസ്വദിക്കുന്ന താരത്തെ വിഡിയോയിൽ കാണാം.






