
ഇടുക്കി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 80 വയസുകാരന് 45 വര്‍ഷം കഠിനതടവും പിഴയും. 60000 രൂപയാണ് പിഴ. 14 കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. പിഴ അടയ്ക്കാതെയിരുന്നാല്‍ 18 മാസം കൂടി തടവ് ശിക്ഷ അനുഭവികേണ്ടതായി വരും.
കേസിനാസ്പദമായ സംഭവം 2021 ലായിരുന്നു നടന്നത്.
പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്.പിന്നാലെ അമമ്യും ഉപോക്ഷിച്ച് പോവുകയായിരുന്നു.പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് പ്രതി പെണ്‍കുട്ടിയെ പല ആവൃത്തി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.






