
തെലങ്കാനയില്‍ തീക്കനലിലൂടെ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലാകുന്നു. എരിയുന്ന കനലിലൂടെ പോലീസ് യൂണിഫോമില്‍ നടക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോയാണ് പുറത്ത് വന്നത്.
നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ ശ്രീ പാർവതി ജഡലയുടെ ഭാഗമായി എരിയുന്ന തീക്കനലിലൂടെ പോലീസുകാരും നടക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. ഇതേ സംബന്ധിച്ച്കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.






