ഹൈദരാബാദ്: എംഎല്‍എ ആയതിന് തൊട്ടുപിന്നാലെ തെലുങ്കാന നിയമസഭയിലെ ജനപ്രതിനിധി വാഹനാപകടത്തില്‍ മരണമടഞ്ഞു. ഭാരത് രാഷ്ട്രസമിതി എംഎല്‍എ ലാസ്യ നന്ദിത(37) യാണ് ഇന്ന് പുലര്‍ച്ചെ ഹൈദരാബാദില്‍ വെച്ച് അപകടത്തില്‍ മരിച്ചത്. ലാസ്യ നന്ദിതയുടെ വാഹനം അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വരികയായിരുന്നു.
തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സെക്കന്ദരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ച ലാസ്യ നന്ദിതയ്ക്ക് എംഎല്‍എയായി മാസങ്ങള്‍ മാത്രമാണ് കഴിയാനായത്. നവംബറിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. 1986 ല്‍ ഹൈദരാബാദില്‍ ജനിച്ച ലാസ്യ 2014 മുതലാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ബിആര്‍എസിന്റെ മുന്‍ എംഎല്‍എ ആയിരുന്ന ജി സായന്നയുടെ മകളാണ് നന്ദിത. പിതാവ് മരണമടഞ്ഞതിനെ തുടര്‍ന്നായിരുന്നു സെക്കന്ദരാബാദ് കന്റോണ്‍മെന്റ് സീറ്റില്‍ മകളെ മത്സരിപ്പിക്കാന്‍ ഭാരത് രാഷ്ട്രസമിതി തീരുമാനം എടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് വിപ്ലവ ബല്ലഡീര് ഗദ്ദറിന്റെ മകള്‍ ജി വെണ്ണേലയെ തോല്‍പ്പിച്ചാണ് നന്ദിത എംഎല്‍എ ആയത്. മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംഎല്‍എയായ സായണ്ണ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നാണ് അസുഖത്തെ തുടര്‍ന്ന് മരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായതിനാലും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കവാദിഗുഡ ഡിവിഷനില്‍ നിന്ന് കോര്‍പ്പറേറ്ററായി സേവനമനുഷ്ഠിച്ചതിനാലുമാണ് നന്ദിതയ്ക്ക് ബിആര്‍എസ് ടിക്കറ്റ് നല്‍കിയത്.
'സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ - മാരുതി എക്സ്എല്‍ സിക്സ് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും എക്സ്പ്രസ്വേയുടെ ഇടതുവശത്തുള്ള മെറ്റല്‍ ബാരിയറില്‍ ഇടിച്ചുകയറുകയുമായിരുന്നു. നന്ദിത സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ സമീപത്തെ പടഞ്ചെരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ഇയാളുടെ നില അതീവ ഗുരുതരമാണ്.

Comments