തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കിഫ്ബി പദ്ധതി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം, 3 ടെസ്ല എംആര്‍ഐ സ്കാനര്‍, ഗാലിയം ജനറേറ്റര്‍, ബയോ ഫീഡ്ബാക്ക് ഡിവൈസ്, ഡെക്സാ സ്കാനര്‍, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
എം.സി.സിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി ഉയര്‍ത്തിയിരുന്നു. ഉടന്‍ തന്നെ റോബോട്ടിക് സര്‍ജറി സജ്ജമാകും. എം.സി.സി.യില്‍ പുതിയ പദ്ധതികളിലൂടെ വലിയ മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ‘ഡെവലപ്മെന്റ് ഓഫ് മലബാര്‍ കാന്‍സര്‍ സെന്റര്‍’. ഈ പദ്ധതിക്കായി 565.25 കോടി രൂപയുടെ ഭരണാനുമതിയും 398.31 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട്. സാധാരണ എംആര്‍ഐയെക്കാള്‍ ഉയര്‍ന്ന സിഗ്നല്‍ ടു നോയ്സ് പ്രദാനം ചെയ്യുന്നതാണ് 18.5 കോടി രൂപയുടെ 3 ടെസ്ല എംആര്‍ഐ. തലച്ചോറിലുള്ള മുഴകള്‍, കിമോ തെറാപ്പി, റേഡിയേഷന് എന്നിവ കഴിഞ്ഞതിന് ശേഷമുള്ള മുഴകളുടെ പരിശോധന, ശസ്ത്രക്രിയകള്‍ക്ക് മുമ്പുള്ള മുഴകളുടെ വിശകലനം എന്നിവയ്ക്ക് 3 ടെസ്ല എംആര്‍ഐ ഉപകാരപ്രദമാണ്. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്ക് അസ്ഥി ബലപ്പെടുത്തുന്ന ചികിത്സ നല്കാന് സഹായിക്കുന്നതാണ് 53.50 ലക്ഷം രൂപ ചെലവഴിച്ചുള്ള ഡെക്സാ സ്കാനര്‍.

Comments