
കുന്നംകുളം; ഏഴ് വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 8 വര്ഷം തടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. അനീഷിനെയാണ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2022 ലാണ്. ഇയാള് നടത്തിയ അതിക്രമം കുട്ടി വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.ശാസത്രീയ തെളിവുകളുടെയും 17 സാകഷികലെ വിസ്തരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വിധി.






