
ഇറ്റാനഗര്‍; സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ വീണ്ടും ജയമില്ലാതെ കേരളം. വളരെ നിര്‍ണായകമായ മത്സരത്തില്‍ എതിരാളികളായ മേഘാലയയോട് സമനില വഴങ്ങുകയായിരുന്നു. കേരളം കളിയുടെ നാലാം മിനിറ്റില്‍ നരേഷിലൂടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ 76ാം മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങിയതോടെ കളി സമനിലയില്‍ പിരിയുകയായിരുന്നു.
മധ്യത്തില്‍ നിന്ന് പന്ത് സ്വീകരിച്ച് റിസ്വാനലി ചിപ്പ് ചെയ്ത പന്ത് നരേഷിലേക്കെത്തി. പിന്നെ ഒട്ടിം താമസിക്കാതെ തന്നെ വലയിലേക്ക് തട്ടിയിട്ട് നരേഷ് കേരളത്തിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയുടെ 77ാംമിനിറ്റില്‍ മേഘാലയുടെ സമനില ഗോള്‍ പിറന്നത്. സരത് പ്രശാന്ത് കളിയുടെ 76ാം മിനിറ്റില്‍ ഷീന്‍ സ്റ്റീവന്‍സനെ വീഴ്ത്തിയതിന് മേഘാലയക്ക് അനുകൂലമായി ലഭിച്ചതായിരുന്നു പെനാല്‍റ്റി. ഇതോടെ കളി സമനിലയിലെത്തുകയായിരുന്നു.


