
കുമളി: രണ്ടു ലക്ഷത്തിന്റെ തട്ടിപ്പ് മറച്ചുവയ്ക്കാന്‍ കുമളി ബിവറേജസ് ഔട്ട്ലറ്റില് 19 ലക്ഷം രൂപയുടെ മദ്യം മറച്ചുവച്ചു. 2022ല്‍ നടന്ന സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് കോര്‍പ്പറേഷനു വന്‍ നഷ്ടമുണ്ടായത്.
2022ല്‍ സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥന് ജവാന് മദ്യത്തിന്റെ 261 കെയ്സ് വില്പന നടത്താതെ ഫ്രീസ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഔട്ട്ലറ്റിലെ ജീവനക്കാര്‍ ഫ്രീസ് ചെയ്ത ഓരോ കെയ്സില് നിന്നും മൂന്ന് കുപ്പികള്‍ വീതം മാറ്റി. 35 കേയിസ് മദ്യമാണ് ഇത്തരത്തില്‍ മാറ്റിയത്. ഇത് കണ്ടെത്തിയതോടെ ജീവനക്കാര്‍ രണ്ടര ലക്ഷത്തോളം രൂപ സര്ക്കാരിലടച്ചു.
പിന്നീട് ഫ്രീസ് ചെയ്ത മദ്യം വില്ക്കാന് അനുമതി നല്‍കിയെങ്കിലും വില്പന നടത്താതെ മാറ്റിവെക്കുകയായിരുന്നു. ഇതിലൂടെ 19 ലക്ഷം രൂപയാണ് ബിവറേജസിന് നഷ്ടമായത്. ലിറ്ററിന് 640 രൂപാ വില വരുന്ന മദ്യമാണ് ജീവനക്കാര്‍ അടിച്ചുമാറ്റിയത്. കാലാവധി കഴിഞ്ഞ് 261 കെയ്സ് മദ്യം ഒഴുക്കി കളഞ്ഞാല്‍ തട്ടിപ്പ് പുറത്തറിയില്ലെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. 2019ല്‍ എക്സൈസ് താല്കാലികമായി വില്പന നിരോധിച്ച് ഫ്രീസ് ചെയ്ത മദ്യത്തില്‍ നിന്നാണ് 35 കെയ്സ് കാണാതായത്. ഓരോ കെയ്സില് നിന്നും മൂന്ന് കുപ്പി വീതം മാറ്റി ഗോഡൗണില്‍ വലിയ ലോഡ് പോലെ അടുക്കി വച്ചു.
കാണാതായ മദ്യ ശേഖരത്തില്‍ നിന്ന് ആറ് കുപ്പി പരിശോധനാ സാമ്പിളായി എക്െസെസ് എടുത്തിരുന്നു. 2022ല്‍ ചില്ലറ വില്പനശാലയുടെ ചുമതല ഏറ്റെടുത്തവര്‍ നടത്തിയ പരിശോധനയിലാണു തട്ടിപ്പ് കണ്ടെത്തിയത്. ഇവരുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം മുറുകിയപ്പോള്‍ 2022 ഏപ്രില്‍ 28ന് മദ്യത്തിന്റെ വില്പന പൂര്‍ണമായി തടഞ്ഞു. മദ്യം നശിപ്പിക്കാന്‍ ഉത്തരവും പിന്നാലെയെത്തി. മദ്യത്തില്‍ കരട് ഉണ്ടെന്നായിരുന്നു ഇതിനുള്ള ന്യായം.






