ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് രംഗത്ത്. ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി യുവരാജ് മത്സരിക്കുമെന്ന പ്രചരണം അടുത്തിടെ വ്യാപകമായിരുന്നു.
ഇതേ തുടർന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണവുമായി യുവി രംഗത്തെത്തിയത്. 'ഗുരുദാസ്പൂരിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന മാധ്യമ വാർത്തകൾ ശരിയല്ല. നമുക്ക് ഒരുമിച്ച് കഴിവിന്റെ പരമാവധി മറ്റുള്ളവരെ സഹായിക്കാമെന്നും യുവരാജ് എക്സിൽ കുറിച്ചു.

ഗുരുദാസ്പൂരിൽ നിലവിലെ ബിജെപി എം പിയായ നടൻ സണ്ണി ഡിയോളിനെതിരെ ജനവിരുദ്ധ വികാരം ശക്തമെന്നായിരുന്നു പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുടർന്ന് യുവിയെ പകരക്കാരനായി മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇന്ത്യൻ മുൻ താരം ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Comments