കാസര്‍ഗോഡ്: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ജേഷ്ഠന് അനുജനെ വെടിവച്ച് കൊലപ്പെടുത്തി. കാസര്‍ഗോഡ് കുറ്റിക്കോല്‍ നുഞ്ഞങ്ങാനത്ത് ഞാറയാഴ്ച രാത്രിയായിരുന്നു കൊലപാതകം. അശോകന് (45) ആണ് കൊല്ലപ്പെട്ടത്. ജേഷ്ഠന് ബാലകൃഷ്ണനെ കേളകം പോലീസ് കസ്റ്റഡിയിലെടുത്തു.
അശോകന് ബാലകൃഷ്ണനെ ആദ്യം കല്ലുപയോഗിച്ച് ആക്രമിച്ചിരുന്നു. മടങ്ങിപ്പോയ ബാലകൃഷ്ണന് തോക്കുമായി തിരിത്തെത്തി വെടിവയ്ക്കുകയായിരുന്നു. കാല്‍മുട്ടിനു മുകളിലാണ് വെടിവച്ചത്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. പ്രദേശവാസിയായ ഒരു നായട്ടുകാരന്റെ നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്.ഇയാള്‍ക്കായും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.






