
ദുബായ്: ദന് ഉള്ക്കടയില് ചരക്കുകപ്പലിനു നേര്ക്ക് യെമനിലെ ഹൂതി വിമതരുടെ ആക്രമണം. റോക്കറ്റ് ആക്രമണത്തില് മൂന്ന് പേര് കൊല്ലപ്പെട്ടു. നാല് പേര്ക്ക് പരിക്കേറ്റു. ഇവരില് മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. കപ്പലിനും കാര്യമായ കേടുപാടുണ്ടായി. ചെങ്കടല് വാണിജ്യ റൂട്ടിലൂടെ പോകുന്ന ചരക്കുകപ്പലുകള്ക്ക് നേരെ ഹൂതികളുടെ ആക്രമണം പതിവാണെങ്കിലൂം ആദ്യമായാണ് മരണം റിപ്പോര്ട്ട് ചെയ്യുന്നത്.
ലൈബിരിയന് കപ്പലായ എംവി ട്രൂ കോണ്ഫിഡന്സിനു നേര്ക്കാണ് ആക്രമണമുണ്ടായത്. കരീബിയന് ദ്വീപായ ബര്ബദോസിന്റെ പതാകയാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തിനു പിന്നാലെ ജീവനക്കാര് കപ്പലില് നിന്ന് കടന്നുകളഞ്ഞു. രണ്ട് ദിവസത്തിനുള്ളില് ഹൂതി വിമതര് നടത്തുന്ന അഞ്ചാമത്തെ കപ്പല് വേധ ബാലിസ്റ്റിക് മിസൈല് ആക്രമണമാണിത്.
ഹൂതികളുടെ ഈ ആക്രമണം ആഗോള വാണിജ്യ ഇടപാടിനെയും രാജ്യാന്തര കപ്പല് ചാല് വഴിയുള്ള യാത്രകളെയും ബാധിച്ചതായി യു.എസ് സെന്ട്രല് കമാന്ഡ് ചൂണ്ടിക്കാട്ടി. തുടര്ച്ചയായ മുന്നറിയിപ്പുകള് അവഗണിച്ചതിനെ തുടര്ന്നാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്യ സരീ സമൂഹ മാധ്യമങ്ങളില് പ്രതികളിച്ചു.







Comments