
നാഗ്പൂര്‍: ഹൈവേയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തിനിരയായ മിനിബസ് ഡ്രൈവര്‍ അതിസാഹസികമായി 30 കിലോമീറ്റര്‍ വാഹനമോടിച്ച് ഡ്രൈവര്‍ രക്ഷപ്പെടുത്തിയത് 35 യാത്രക്കാരുടെ ജീവന്. നാഗ്പൂരിലെ ഒരു ഡ്രൈവറായിരുന്നു അസാമാന്യ ധൈര്യം കാട്ടിയത്. വെടിയേറ്റ് രക്തം വരുന്ന നിലയിലുള്ള കൈകൊണ്ട് ഇയാള്‍ 30 കിലോമീറ്റര്‍ അകലെ പോലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചു കയറ്റി.
ബുധാനയിലെ ഷെഗോണില്‍ നിന്നും 35 പേരുമായി തീര്‍ത്ഥാടനത്തിന് പോയ ബസാണ് ആക്രമണത്തിന് ഇരയായത്. അമരാവതി - നാഗ്പൂര്‍ ഹൈവേവഴി പോകുകയായിരുന്ന ബസിനെ കാറിലെത്തിയ സംഘം ചേസ് ചെയ്തു ബസ് ഡ്രൈവര്‍ക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു. നാലു തവണ വെടിവെച്ചു. വെടിയുണ്ടകള്‍ ഡ്രൈവര്‍ക്ക് കൊള്ളാതെ ഒഴിഞ്ഞുപോയെങ്കിലും ഒരെണ്ണം കയ്യില്‍ വന്നു തറയ്ക്കുകയായിരുന്നു. എന്നാല്‍ വെടിയേറ്റ് ചോര വാര്‍ന്നിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല.
കടുത്ത വേദനയിലും രക്തം ഒഴുകുമ്പോഴും വാഹനത്തിന്റെ നിയന്ത്രണം ഇയാള്‍ വിട്ടില്ല. വെടിയേറ്റിട്ടും വാഹനം നിര്ത്താണെ സവാഡി ഗ്രമാത്തിലൂടെ വാഹനം ഓടിച്ചുപോയി. ഒടുവില്‍ ടോസ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തീര്‍ത്ഥാടകരെ സുരക്ഷിതമായി കൊണ്ടുപോകുന്ന കാര്യത്തില്‍ ധീരമായ പ്രവര്‍ത്തിയായിരുന്നു ഡ്രൈവര്‍ കാട്ടിയതെന്നും അദ്ദേഹത്തിന്റെ അസാധാരണ ധീരതകൊണ്ടാണ് യാത്രക്കാരെ സുരക്ഷിതമായി ഇവിടെ എത്തിക്കാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
അമരാവതിയിലെ അംബേ മാതാ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം നാഗ്പൂരിലേക്ക് പോകുകയായിരുന്നു സംഘം. നാകയിലെ നന്ദഗാവോണ്പേഠ് ക്രോസ് ചെയ്യുമ്പോഴാണ് ആരോ തങ്ങളെ പിന്തുടരുന്നതായി തോന്നിയെന്ന് കവാഡേ പറഞ്ഞു. വാഹനത്തെ കടത്തിവിടാന്‍ ഒരുങ്ങുമ്പോഴാണ് വെടിയുണ്ട പറന്നുവന്നത്. ഇതോടെ ഒന്നും നോക്കാതെ പോലീസ് സ്റ്റേഷന് വരെ കുതിച്ച് പോകുകയായിരുന്നു. സംഘത്തെ പിന്നീട് പോലീസ് കാവലിലാണ് ബസ് ശേഷമുള്ള യാത്ര നടത്തിയത്. കവാഡേയ്ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്കി.
ഹൈവേ കൊള്ളക്കാരുടെ സംഘം സഞ്ചരിച്ച വാഹനം യുപിയില്‍ നിന്നും തട്ടിയെടുത്തതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന്റെ സിസിടിവി ഫൂട്ടേജ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






