
നടനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയെ നേരിട്ടു കണ്ട സന്തോഷം പങ്കുവെച്ച് നടന് ബാലയുടെ ഭാര്യ ഡോക്ടര്‍ എലിസബത്ത്. ഒരുപാട് കാലത്തെ ആഗ്രഹമാണ് സുരേഷ് ഗോപിയെ നേരിട്ട് കാണണം എന്നുളളത്. അത് ഇന്ന് സാധിച്ചു എന്നാണ് എലിസബത്ത് പറയുന്നത്.
ഗുരുവായൂര്‍ ഒരു ആവശ്യത്തിന് പോയപ്പോഴാണ് ഏറെ സ്പെഷ്യലായ സുരേഷ് ഗോപിയെ കണ്ടതെന്നും അദ്ദേഹത്തെ അടുത്ത് കാണാന്‍ കഴിഞ്ഞില്ലെങ്കിലും നേരിട്ട് കാണുമ്പോള്‍ സിനിമയില്‍ കാണുന്നതുപോലെ തന്നെ ഉണ്ടെന്നും എലിസബത്ത് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ നിന്നു മത്സരിക്കുന്ന സുരേഷ് ഗോപി ഇലക്ഷന് പ്രചാരണത്തിനെത്തിയ സമയത്തെ വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്.
ഇന്ന് ഗുരുവായൂര്‍ പോയിരുന്നു. ഒരു ആവശ്യത്തിന് പോയതായിരുന്നു. അപ്പോള്‍ ഒരു സ്പെഷല്‍ ആളിനെ കണ്ടു. സുരേഷ് ഗോപി ചേട്ടനെ ആണ് ഞാന്‍ കണ്ടത്. അദ്ദേഹം ഇലക്ഷന് പ്രചാരണത്തിന് വേണ്ടി പോകുമ്പോള്‍ റോഡില്‍ വെച്ചാണ് കണ്ടത്.
എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉളള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. സിനിമയില്‍ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാന്‍. കമ്മിഷണര്‍ സിനിമയിലെ ബിജിഎമ്മും ചേര്‍ത്ത് വീഡിയോ കാണുമ്പോള്‍ നല്ല രസമുണ്ട്- എലിസബത്ത് പറഞ്ഞു.






