
കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. മാര്‍ച്ച് 18 നാണ് നടക്കുന്നത്. അനുമതി നിഷേധിച്ചത് സുരക്ഷാ പ്രശ്നങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാവുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണെന്നാണ് പോലീസിന്റെ വാദം.
സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് കിലോമീറ്റര്‍ ദൂരം റോഡ് ഷോയ്ക്ക് അനുമതി നല്കാന് കോയമ്പത്തൂര്‍ പൊലീസിനോട് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് ഉത്തരവിട്ടത്.
റോഡ് ഷോ ന്ശ്ചയിച്ചിരിക്കുന്നത് മേട്ടുപാളയം റോഡ് മുതല്ആര് എസ് പുരം വരെയാണ്. എന്നാല്‍ മേഖല സുരക്ഷിതമല്ലായെന്നാണ് പോലീസിന്റെ വാദം. അനുമതി നിഷേധിച്ചതിന് പിന്നാലെ ബി ജെ പി കോടതിയെ സമീപ്പിക്കുകയായിരുന്നു.1998 ല്‍ ബോംബ് സ്ഫോടനം നടന്ന സ്ഥാലമാണിത്.
കോയമ്പത്തൂര്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയില്‍ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു മോദി തീരുമാനിച്ചിരുന്നത്.






