
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിക്ക്(ബി.ആർ.എസ്) വീണ്ടും തിരിച്ചടി.ചെവെല്ല സിറ്റിങ് എം.പി ഡോ. രഞ്ജിത്ത് റെഡ്ഡിയും ഖൈറത്താബാദ് എം.എൽ.എ ധനം നാഗേന്ദറുമാണ് കോൺഗ്രസ് അംഗത്വം സ്വകരീച്ചത്.എക്സിലൂടെ തന്റെ രാജിക്കത്ത് അദ്ദേഹം പങ്കുവെച്ചു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.
തനിക്ക് അര്‍ഥപൂര്‍ണമായ അവസരങ്ങള്‍ നല്‍കിയതിന് ബി.ആര്.എസ്സിനോട് കൃതജ്ഞത അറിയിക്കുന്നതായി രഞ്ജിത്ത് റെഡ്ഡി രാജിക്കത്തിനൊപ്പം എക്സില്‍ കുറിച്ചു. തെലങ്കാനയിലെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ കാരണമാണ് ബി.ആര്.എസ്സില്‍ നിന്ന് രാജി വെക്കുന്നതെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു. രഞ്ജിത്ത് റെഡ്ഡി പാര്‍ട്ടിവിടുമെന്ന് നേരത്തേ തന്നെ അഭ്യൂഹമുണ്ടായിരുന്നു.
ബി.ആര്.എസ്സില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എം.പി ഡോ. രഞ്ജിത്ത്റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെലങ്കാന മുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ എ. രേവന്ത് റെഡ്ഡിയും തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് രഞ്ജിത്ത് റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കെ. ചന്ദ്രശേഖര റാവുവിന്റെ (കെ.സി.ആര്), ബി.ആര്.എസ്സില്‍നിന്ന് കഴിഞ്ഞ ആഴ്ചകളില്‍ പല എം.പിമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. വാറങ്കല്‍ മണ്ഡലത്തില്‍ നിന്നുള്ള വാറങ്കല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ആര്.എസ്. എം.പി. പശുനൂരി ദയാകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ശനിയാഴ്ചയാണ്.






