
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വശ്രയ കോളജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികേള്‍ക്കുന്ന ഓംബുഡ്സ്മാന് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി അഫിലിയേഷന് പുതുക്കൂ.
ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാകും നിയമിക്കുക. പാമ്പാടി നെഹ്റു കോളജിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ 155 എഞ്ചിനീയറിങ് കോളജുകളിലും വിദഗ്ധര്‍ ഉടന്‍ പരിശോധന നടത്തും. സാങ്കേതിക സര്‍വകലാശാലയുടേതാണ് ഈ തീരുമാനം.
ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ മറ്റ് കോളജുകളില്‍ നിന്നും ഞെട്ടുക്കുന്ന കഥകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി.






