
തിരുവാതിരനാള്‍ അര്‍ദ്ധരാത്രിയിലാണ് അതിവിശിഷ്ടമായ ആര്‍ദ്രാ ജാഗരണം നടക്കുക. സുമംഗലിമാരും കന്യകമാരും നടുമുറ്റത്ത് അരിപ്പൊടി കലക്കിയണിഞ്ഞ് അമ്മിക്കുഴവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ വെക്കുകയും വിളക്ക് ഗണപതിയായി സങ്കല്‍പ്പിച്ച് പൂജ നടത്തുകയും ചെയ്യുന്നു.
എല്ലാ മംഗല്യ സ്ത്രീകളും കന്യകകളും ചന്ദനം, ചാന്ത് , കുങ്കുമം എന്നിവ നെറ്റിയില്‍ ചാര്‍ത്തുകയും കണ്ണെഴുതി മൂന്ന് വെറ്റില കൊണ്ട് മൂന്നുകൂട്ടി അടയ്ക്കാമണിയന്റെ ഇലകൊണ്ട് അര്‍ദ്ധനാരീശ്വരന്‍, ഗണപതി എന്നിവരെ അര്‍ച്ചിക്കുകയും തുടര്‍ന്ന് അഷ്ടദിക്പാലക സങ്കല്‍പ്പത്തില്‍ എട്ട് ദിക്കുകളിലും അര്‍ച്ചന നടത്തുകയും ചെയ്യുന്നു.
ബാക്കിയുള്ള പൂജാപത്രം അരുന്ധതീദേവിയെ സങ്കല്‍പ്പിച്ച് മുകളിലേയ്ക്ക് അര്‍ച്ചിക്കുകയും മംഗല്യത്തിന് പ്രാര്‍ത്ഥിച്ച് നമസ്കരിക്കുകയും ചെയ്യുന്നു. പിന്നീട് ശ്രീപാര്‍വ്വതീ സ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുന്നു.
രാവിലെ കുളികഴിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം കുടിച്ച് പാരണ വീട്ടിയ മശഷം മാത്രമേ അരിഭക്ഷണം കഴിക്കാവൂ. ഇതോടുകൂടി ദീര്ഘമംഗല്യവരദായകമായ തീരുവാതിരവ്രതം പരിപൂര്‍ണ്ണമാകുന്നു.
വ്രതമനുഷഠിക്കുന്നവര് ദശപുഷ്പങ്ങള്‍ ചൂടുന്ന പതിവ് മുന്പുണ്ടായിരുന്നു. പൂവാം കുറുന്തല്‍, മുയല്ച്ചെവി, കറുക, നിലപ്പന, കുഞ്ഞുണ്ണി, കൃഷ്ണക്രാന്തി, ചെറൂള, തിരുതാളി, ഉിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍.
തിരുവാതിരപ്പാട്ടുകള്‍ പാടി കൊകൊട്ടി കളിയ്ക്കിടെ പാതിരായ്ക്ക് നടത്തുന്ന ഒരു ചടങ്ങാണ് പാതിരാപ്പൂചൂടല്‍. അപ്പോള്‍ വിരിയുന്ന കൊടുവേലിപ്പൂവാണ് തലയില്‍ ചൂടുന്നത്. വിവാഹശേഷം വരുന്ന ആദ്യ തിരുവാതിര 'പൂത്തിരുവാതിര' എന്നാണ് അറിയപ്പെടുന്നത്.






