
ന്യുഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്രക്കാരെ പോക്കറ്റടിച്ച രണ്ട് സ്ത്രീകളെ കയ്യോടെ പിടികൂടി യൂട്യൂബര്‍ സിന്തു ഗുപത. മെ്രേടായില് കയറാന്‍ ആളുകള്‍ തിക്കിതിരക്കുന്നതനിടെയാണ് രണ്ട് സ്ത്രീകള്‍ പഴ്സ് മോഷ്ടിക്കുന്നത്. ഇതിനു ശേഷം പിന്മാറുന്ന ഇവരുടെ പ്രവര്‍ത്തി മുഴുവന്‍ യു ട്യൂബര്‍ പൂര്‍ണ്ണമായും പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ വിവരം പണം നഷ്ടപ്പെട്ട യാത്രക്കാരെ അറിയിച്ചു.
ഇതോടെ യാത്രക്കാരായ സ്ത്രീകള്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ തടഞ്ഞുവയ്ക്കുകയും അടിക്കുകയും ചെയ്തു. ഈ സമയം ഇവരിലൊരാള്‍ മോഷ്ടിച്ച പഴ്സ് താഴേക്ക് ഇട്ടു. സിന്തു ഗുപ്ത ഈ ദൃശ്യങ്ങള്‍ മുഴുവന്‍ തന്റെ ചാനലായ 'ഖര് കി കലേഷ്' വഴി പുറത്തുവിട്ടു.
മൂന്ന് ലക്ഷത്തോളം വ്യുവേഴ്സ് ഉള്ളതാണ് ഈ യു ട്യൂബ് ചാനല്‍. സിന്തു ഗുപ്തയുടെ നടപടിയെ പ്രശംസിച്ച് നിരവധി പേര് ചാനലില്‍ കമന്റിടുന്നുണ്ട്. മാര്‍ച്ച് 13ന് നടന്നതാണ്ഈ സംഭവം. ഛത്തീസ്ഗഡില്‍ നിന്നുള്ള യാത്രക്കാരാണ് മോഷണത്തിന് ഇരയായതെന്നും സിന്തു ഗുപ്ത മറ്റൊരു വീഡിയോയില്‍ പറയുന്നു.
ഏതാനും മാസങ്ങള്‍ക്ക് മൂന്‍പ് ഡല്‍ഹി മെട്രോയില്‍ രണ്ട് പേര് തമ്മില്‍ അടികൂടുന്ന വീഡിയോ X ല്‍ വന്നിരുന്നു. ഇവരുടെ വഴക്കിന്റെ കാരണം ഇന്നും വ്യക്തമല്ല.






