
ബീജിംഗ്; കൗമാരക്കാരന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് പേര് അറസ്റ്റില്‍.ചൈനയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു കൗമാരക്കാരന്റെ മൃതദേഹം സ്കൂളിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്ത് കണ്ടത്.ക്രൂരമായ അധിഷേപത്തിന് കുട്ടി ഇരയായതായി പോലീസ് വ്യക്തമാക്കുന്നു.
13കാരന്റെ മരണം ജുവനൈല്‍ നിയമങ്ങള്‍ സംബന്ധിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് ചൈനയില്‍ വഴിതെളിച്ചിരുന്നു. വടക്കന്‍ ചൈനീസ് നഗരമായ ഹാന്‍ദാനിലാണ് സംഭവം. കൊല്ലപ്പെട്ട 13കാരന്റെ പേര് ഇനിയും പുറത്ത് വിട്ടിട്ടില്ല.
പച്ചക്കറി തോട്ടത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു 13കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്കൂളില്‍ വിദ്യാര്‍ത്ഥി നിരന്തരമായി പരിഹസിക്കപ്പെട്ടിരുന്നതായി പിതാവും ആരോപിച്ചിരുന്നു. പതിമൂന്ന് വയസിന് താഴെ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍ നഗരത്തില്‍ ജോലി ചെയ്യുന്നതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം നിന്ന് പഠിച്ചിരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും കുട്ടിക്ക് നീതി വേണമെന്ന നിലയില്‍ വലിയ ക്യാംപെയിനുകളും നടക്കുന്നതിനിടയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.






