
ലക്നൗ: ബിജെപിയുമായി അകല്‍ച്ചയിലുള്ള വരുണ്ഗാന്ധിയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. അതേസമയം മാതാവും ഗാന്ധികുടുംബത്തിലെ അംഗവുമായ മനേകാഗാന്ധിക്ക് സീറ്റ് നല്‍കിയേക്കും. പിലിഭിത്തിലെ സിറ്റിംഗ് എംപി കൂടിയായ വരുണ്‍ഗാന്ധി അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയോട് അടുക്കുന്നതായും ഇവിടെ മത്സരിപ്പിക്കാനൊരുങ്ങുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.
വരുണ്‍ഗാന്ധിയുടെ പകരക്കാരനായി ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജിതിന് പ്രസാദിനെയോ പിലിഭിത്തിലെ ബിജെപി എംഎല്‍എ സഞ്ജയ് ഗംഗ്വാറിനെയോ മത്സരിപ്പിച്ചേക്കും. ബിജെപി സീറ്റ് നിഷേധിച്ചാല്‍ വരുണ്‍ഗാന്ധി സമാജ് വാദി പാര്‍ട്ടിയിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. സമാജ്വാദി പാര്‍ട്ടിയാകട്ടെ പിലിഭീത്ത്, മൊറാദാബാദ്, രാംപൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ജയിലില്‍ കിടക്കുന്ന പാര്‍ട്ടിനേതാവ് അസംഖാന്റെ തീരുമാനം അനുസരിച്ചായിരിക്കും ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാത്ഥികളെ തീരുമാനിക്കുക. പിലിഭിത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് അനുസരിച്ചാകും എസ്പി സ്ഥാനാര്‍ത്ഥി വരിക.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലേക്കുള്ള ആദ്യഘട്ട 51 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ഇനി ബാക്കിയുള്ളത് പിലിഭിത്തും മനേകാ ഗാന്ധി മത്സരിക്കുന്ന സുല്‍ത്താന്‍പൂരും ഉള്‍പ്പെടുന്ന 24 സീറ്റുകളുമാണ്. അതേസമയം സിറ്റിംഗ് എംപിയായ മനേകാഗാന്ധിയെ സുല്‍ത്താന്‍പൂരിലെ സീറ്റില്‍ വീണ്ടും മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. അഞ്ചു സീറ്റുകള്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ആര്‍എല്‍ഡി, അനുപ്രിയ പട്ടേല്‍ നയിക്കുന്ന അപ്നാദള്‍(എസ്), ഒരു സീറ്റ് രാജ്ഭര്‍ നയിക്കുന്ന സഹല്ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) എന്നിവര്‍ക്കും നല്‍കും.
അതേസമയം വരുണിന്റെ കാര്യത്തിലുള്ള മറ്റൊരു സാധ്യത അമേഠിയില്‍ സമാജ്വാദി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനുള്ളതാണ്. അതേസമയം ഈ സാധ്യത വരുണ്‍ഗാന്ധി തള്ളിയിട്ടുണ്ട്. അതുപോലെ തന്നെ ബരാബാങ്കി സീറ്റിലും പുതിയ സ്ഥാനാര്‍ത്ഥി വന്നേക്കും. ഉപേന്ദ്രറാവത്തിന് ഇവിടെ സീറ്റ് നിഷേധിച്ചേക്കും. ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യം മുന്‍നിര്‍ത്തിയാണ് ഉപേന്ദ്രയ്ക്ക് സീറ്റ് നിഷേധിക്കുന്നത്.
അതുപോലെ തന്നെ കഴിഞ്ഞവര്‍ഷം ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഗുസ്തി ഫെഡറേഷന് മുന്‍ തലവന്‍ കൂടിയായ ബ്രി്ജ്ഭൂഷന് ശരണ്സിംഗിനും മ്ധ്യപ്രദേശിലെ കൈസര്‍ഗഞ്ചില്‍ അവസരം നിഷേധിക്കപ്പെട്ടേക്കും. പകരം ബ്രിജ്ഭൂഷന്റെ ഭാര്യ കേതകി സിംഗോ മകനോ മത്സരിക്കും. അതുപോലെ തന്നെ ഗാസിപൂരില്‍ ജമ്മു കശ്മീര്‍ ലഫ്നന്റ് ഗവര്‍ണര്‍ മനോജ് സിംഹയ്ക്ക് പകരമായി മകന് അഭിനവ് സിന്‍ഹയ്ക്ക് അവസരം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.






