
ബോളിവുഡിന് അന്നുമിന്നും ഏറെയിഷ്ടമുള്ള താരമാണ് റാണി മുഖര്‍ജി. റാണി വെള്ളിത്തിരയിലെത്തിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകര്‍ ആരാധനയോടെ ഓര്‍ത്തുവയ്ക്കുന്നതാണ്. വിവാഹശേഷം ഇടവേളയെടുത്തെങ്കിലും വെബ് സീരിസുകളിലും സിനിമകളിലും ഇപ്പോഴും സജീവമാണ് റാണി. താരത്തിന്റെ ജന്മദിനമായിരുന്നു ഇന്ന്. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട റാണി മുഖർജിയുടെ ജന്മദിനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആഘോഷിക്കുകയാണ്. എല്ലാവരും ഹൃദയത്തില്‍ ചാലിച്ച ആശംസകള്‍ നേരുന്നുമുണ്ട്.
ഇപ്പോഴിതാ അതിനിടയില്‍ ഏറ്റവും സ്പെഷ്യലായ ആശംസ നേരുകയാണ് സോനം കപൂർ. ‘‘ഹാപ്പി ജന്മദിനാശംസകൾ എന്റെ റാണി... 20 വർഷത്തിലേറെയായി സുഹൃത്തുക്കൾ. മൂത്ത സഹോദരിയും വിശ്വസ്തയും. നിങ്ങളെ ഏറെ സ്നേഹിക്കുന്നു...’’ എന്ന കുറിപ്പിനൊപ്പം റാണിയുമൊത്തുള്ള മനോഹരമായ സെൽഫികളുടെ ഒരു ഗാലറി പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.






