
കൊച്ചി: ജെ.എസ്. സിദ്ധാര്‍ഥ് കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നതില്‍ പോലീസിന്റെ അന്വേഷണ ഫയല്‍ (പെര്‍ഫോമ) നിര്‍ണായകം. ഇതും സി.ബി.ഐയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടും പഠിച്ചശേഷമാകും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമതീരുമാനമെടുക്കുക. പ്രതികള്‍ക്കെതിരേ ആത്മഹത്യാപ്രേരണ, ഗൂഢാലോചനാക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കൂടുതല്‍ അന്വേഷിക്കാനില്ലെന്നുമാണു പോലീസ് സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ട്. റാഗിങ്ങില്‍ നേരിട്ട മാനഹാനി മൂലം സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തതാണെന്നാണു കണ്ടെത്തല്‍.
വാളയാര്‍ കേസില്‍ പോലീസ് റിപ്പോര്‍ട്ടിനപ്പുറം സി.ബി.ഐക്കു കൂടുതലൊന്നും കണ്ടെത്താനായിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയതു സി.ബി.ഐക്കു നാണക്കേടുമായി. കാഞ്ഞിരപ്പള്ളിയിലെ ജസ്ന തിരോധാനക്കേസിലും സി.ബി.ഐ. വിയര്‍ക്കുന്ന സാഹചര്യമാണ്. അതിനാല്‍ സിദ്ധാര്‍ഥ് കേസ് ഏറ്റെടുക്കുന്നതില്‍ സി.ബി.ഐക്കും താത്പര്യമില്ലെന്നാണു സൂചന.
വയനാട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്റെ ദുരൂഹമരണക്കേസ് സി.ബി.ഐക്കു െകെമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പോലീസ് അന്വേഷണം സംബന്ധിച്ച പെര്ഫോര്മാ റിപ്പോര്‍ട്ട് വിട്ടുനല്കാത്തതു വിവാദമായതോടെ ആഭ്യന്തരവകുപ്പിലെ മൂന്ന് വനിതാ ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന് നല്‍കിയിരുന്നു. ആഭ്യന്തരവകുപ്പ് എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ വി.കെ. ബിന്ദു, ഓഫീസ് അസിസ്റ്റന്റ് എസ്.എല്‍. അഞ്ജു എന്നിവര്‍ക്കെതിരേയാണു നടപടി. ഉദ്യോഗസ്ഥരെ ബലിയാടാക്കി സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനും വിവാദത്തില്‍നിന്നു തലയൂരാനുമാണു നീക്കമെന്ന് ആരോപണമുയര്‍ന്നു.
സംഭവം വിവാദമായതോടെ, വീഴ്ച തിരുത്തുന്നതിന്റെ ഭാഗമായി സ്പെഷല്‍ സെല്‍ ഡിെവെ.എസ്പി: എസ്. ശ്രീകാന്ത് ഡല്‍ഹിയില്‍ സി.ബി.ഐ. ഡയറക്ടറുടെ ഓഫിസിലെത്തി രേഖകള്‍ െകെമാറും. സി.ബി.ഐ. അന്വേഷണം ശിപാര്‍ശ ചെയ്തുള്ള സര്‍ക്കാര്‍ വിജ്ഞാപനം മാത്രമേ നേരത്തേ െകെമാറിയിരുന്നുള്ളൂ. അതിനൊപ്പം സമര്‍പ്പിക്കേണ്ട എഫ്.ഐ.ആര്. പകര്‍പ്പും അന്വേഷണനാള്വഴികള് അടക്കമുള്ള രേഖകളും െകെമാറിയില്ല. അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു സി.ബി.ഐ. ഡയറക്ടറാണ്. അതിനു മുന്നോടിയായി ബന്ധപ്പെട്ട സി.ബി.ഐ. യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തി സംസ്ഥാനമേധാവി വഴി ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, സി.ബി.ഐ. അന്വേഷണം െവെകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്ന സിദ്ധാര്‍ഥിന്റെ പിതാവ് ടി. ജയപ്രകാശ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെയും സന്ദര്‍ശിച്ചു. ഇതോടെയാണു കേസ് രേഖകള്‍ അതിവേഗം സി.ബി.ഐക്കു െകെമാറാനുള്ള സര്‍ക്കാര്‍ നീക്കം. സിദ്ധാര്‍ഥിന്റെ പിതാവ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ആവശ്യപ്പെട്ടതുപ്രകാരം കഴിഞ്ഞ ഒന്‍പതിനാണു കേസ് സി.ബി.ഐക്കു വിട്ട് സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 16-ന് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൊച്ചിയിലെ സി.ബി.ഐ. ഓഫീസിലേക്ക് അയച്ചു. എന്നാല്‍, അനുബന്ധരേഖകള്‍ നല്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് വീഴ്ചവരുത്തി.






