
അടുത്തിടെയായി ഇന്‍സ്റ്റഗ്രാമിലൂടെ ട്രെന്‍ഡായി മാറിയിരിക്കുകയാണ് സെലിബ്രിറ്റി കമന്റുകള്‍. ഏതെങ്കിലുമൊരു സാധാരണക്കാരന് ഒരു ചിത്രമെടുത്തിട്ട്, ഇത് ആ സെലിബ്രിറ്റി ലൈക്ക് ചെയ്താല്‍ അല്ലെങ്കില്‍ കമന്റിട്ടാല്‍ ഞാനിത് കഴിക്കും, പഠിക്കും, വിദേശത്ത് നിന്ന് തിരിച്ചു വരുമെന്നൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ കമന്റിട്ട് അവരെയൊക്കെ വൈറലാക്കാറുമുണ്ട്.
ഇപ്പോഴിതാ ആ ട്രെന്‍ഡ് തുടരുകയാണ് അഭിനേതാവും അവതാരകനും സംവിധായകനുമൊക്കെയായ രമേഷ് പിഷാരടി. പൊതുവേ സോഷ്യല്‍ മീഡിയയില്‍ ‘ക്യാപ്ഷന്‍ സിംഹം’ എന്ന് വിളിപ്പേരുള്ള താരം കുഞ്ചാക്കോ ബോബനൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടാണ് രസകരമായ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ‘‘ചാക്കോച്ചൻ വന്നു കമന്റ് ഇട്ടാൽ ‘അനിയത്തിപ്രാവ്’ഒന്നുകൂടെ കാണും.. അനിയത്തിപ്രാവിന്റെ 27 വർഷം...’’ എന്നാണ് താരത്തിന്റെ ക്യാപ്ഷന്‍. ഇത് ചാക്കോച്ചനെ ടാഗ് ചെയ്താണ് പിഷാരടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു താഴെ ‘പോയി കാണൂ കാണൂ’ എന്ന് കുഞ്ചാക്കോ ബോബനും കമന്റിട്ടിട്ടുണ്ട്. ഏതായാലും രമേഷ് പിഷാരടിയുടെ പുതിയ പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്.
പോസ്റ്റിനു രസകരമായ പല കമന്റുകളും ആരാധകരും കുറിക്കുന്നുണ്ട്. ‘പിഷാരടി റീപ്ലെ തന്നാൽ ഗാനഗന്ധർവ്വൻ ഒന്നുകൂടി കാണും’ എന്നൊരാള്‍ കമന്റിട്ടിപ്പോള് ‘കാണൂ’ എന്ന് രമേഷ് പിഷാരടിയും മറുപടി കൊടുത്തിട്ടുണ്ട്.






