More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എന്തുകൊണ്ട് ഞാന്‍ പ്രതിയായി; കോടതിയില്‍ വിശദീകരിച്ച് കെജ്‌രിവാള്‍; തെളിവുള്ളതുകൊണ്ടാണ് അറസ്‌റ്റെന്ന് ഇ.ഡി

Authored by Web Desk | Last updated: 28 Mar 2024, 3:38 PM | 2 min read

Print

സാമ്പത്തി ക്രമക്കേട് ബന്ധപ്പെട്ടിരിക്കുന്നത് ബിജെപിയുമായാണ്. ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നല്‍കി. അതില്‍ 50 കോടി താന്‍ അറസ്റ്റിലായ ശേഷമാണ് നല്‍കിയത്. ഇതിന് തെളിവുകളുണ്ട്. അതില്‍ അന്വേഷണം വേണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

എന്തുകൊണ്ട് ഞാന്‍ പ്രതിയായി; കോടതിയില്‍ വിശദീകരിച്ച് കെജ്‌രിവാള്‍; തെളിവുള്ളതുകൊണ്ടാണ് അറസ്‌റ്റെന്ന് ഇ.ഡി

ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡിക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. താന്‍ എന്തുകൊണ്ട് പ്രതിയായി എന്ന് കോടതിയില്‍ വിവരിക്കുകയാണ് കെ്ജ്‌രിവാള്‍. ഇ.ഡി അഭിഭാഷകനുമായി ശക്തമായ വാദമാണ് കെജ്‌രിവാള്‍ നടത്തുന്നത്. കെജ്‌രിവാളിന്റെ ഭാര്യ സുനിതയും മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായും കോടതിയില്‍ എത്തിയിട്ടുണ്ട്.

കെജ്‌രിവാള്‍ പറയുന്നത ഇങ്ങനെയാണ്: ഞാന്‍ എന്തുകൊണ്ട് ഈ കേസില്‍ ഉള്‍പ്പെട്ടുവെന്ന് കോടതിയില്‍ പറയാം. ഈ കേസിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്. ഒരു കോടതിയും എന്നെ കുറ്റക്കാരനായി കണ്ടിട്ടില്ല. എനിക്കെതിരെ ഒരു കേസും ഇല്ല. ഇപ്പോള്‍ ഇ.ഡിയും സിബിഐയും അവരുടെ പേജുകള്‍ പൂരിപ്പിച്ചു. എന്റെ സാന്നിധ്യത്തില്‍ എന്റെ വീട്ടില്‍ വച്ച് ചില രേഖകള്‍ കൈമാറിയിരുന്നു. നൂറിലേറെ എംഎല്‍എമാരും വിശിഷ്ട വ്യക്തികളും അവിടെ ഉണ്ടായിരുന്നു. അവര്‍ എന്തൊക്കെയാണ് കൈമാറിയതെന്ന് താന്‍ എങ്ങനെയാണ് അറിയുന്നത്? എന്നെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകളാണോ ഇത്. കെജ്‌രിവാള്‍ ചോദിക്കുന്നു.

എന്നാല്‍ ഇടയ്ക്ക് കയറിയ ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു, കെജ്‌രിവാള്‍ ഗ്യാലറിയിലിരുന്ന് കളിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞൂ.

കെജ്‌രിവാള്‍ ആരോപണം തുടരുകയാണ്: മന്‍ഗുട്ട റെഡ്ഡി തന്നെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു ട്രസ്റ്റിന് ഭൂമി ലഭിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ പിന്നീട് അദ്ദേഹം മൊഴി മാറ്റി എന്റെ പേര് പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ മകന്‍ ജയില്‍ മോചിതനായി. അദ്ദേഹത്തിന്റെ നിലപാട് മാറ്റം എന്തുകൊണ്ട് പരിശോധിക്കുന്നില്ല. എന്തുകൊണ്ടാണ് അക്കാര്യം മറയ്ക്കാന്‍ ശ്രമിക്കുന്നു? കെജ്‌രിവാള്‍ ചോദിക്കുന്നു.

വാദത്തിനിടെ ജസ്റ്റീസ് സഞ്ജയ് ഖന്നയുടെ പരാമര്‍ശം കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. 'മദ്യ അഴിമതി 100 കോടി രൂപയുടെതാണെന്ന് പറയുന്നു. എന്നാല്‍ ആ പണം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല' ജസ്റ്റീസ് ഖന്ന പറഞ്ഞിട്ടുണ്ട്. ഇ.ഡിയുടെ അന്വേഷണം വന്നതിനു ശേഷമാണ് യഥാര്‍ത്ഥ മദ്യ അഴിമതി ആരംഭിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം.- അദ്ദേഹം പറഞ്ഞു.

സാമ്പത്തി ക്രമക്കേട് ബന്ധപ്പെട്ടിരിക്കുന്നത് ബിജെപിയുമായാണ്. ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നല്‍കി. അതില്‍ 50 കോടി താന്‍ അറസ്റ്റിലായ ശേഷമാണ് നല്‍കിയത്. ഇതിന് തെളിവുകളുണ്ട്. അതില്‍ അന്വേഷണം വേണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

കെജ്‌രിവാളിന്റെ ഈ ആരോപണം ഇ.ഡി എതിര്‍ത്തു. കെജ്‌രിവാള്‍ കോടതി നടപടികളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ.ഡി ആരോപിച്ചു. അന്വേഷണത്തിന്റെ ഘട്ടത്തില്‍ എങ്ങനെയാണ് കുറ്റം ചുമത്താന്‍ കഴിയുക. എങ്ങനെയാണ് ഇത് യോജിക്കുന്നത്. ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില്‍ കെജ്‌രിവാളിന്റെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെജ്‌രിവാള്‍ ഗ്യാലറിയില്‍ ഇരുന്ന് കളിക്കാന്‍ ആഗ്രഹിക്കുകയാണ്. മദ്യനയത്തില്‍ കെജ്‌രിവാളിന്റെ വ്യക്തിപരമായ ഇടപെടല്‍ വ്യക്തമാണ്. എഎപി കണ്‍വീനര്‍ എന്ന നിലയില്‍ സമാഹരിച്ച പണം അദ്ദേഹം ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. അത് സംബന്ധിച്ച് പല മൊഴികളുമുണ്ട്. ചിലര്‍ പണം ബിജെപിക്ക് നല്‍കിയെന്ന് അദ്ദേഹം പറയുന്നു. ഞങ്ങള്‍ മദ്യനയ അഴിമതിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ആരെങ്കിലും ആര്‍ക്കെങ്കിലും പണം നല്‍കിയാല്‍ അതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മദ്യനയവും ഇലക്ടറല്‍ ബോണ്ടുമായി ഒരു ബന്ധവുമില്ലെന്നും ഇ.ഡി മറുപടി നല്‍കി.

ഒരു മുഖ്യമന്ത്രി നിയമത്തിന് മുകളിലല്ല. അദ്ദേഹം കുറ്റക്കാരനാണ്. നിയമത്തിനു മുന്നില്‍ മുഖ്യമന്ത്രിക്ക് വ്യത്യാസമൊന്നുമില്ല. അദ്ദേഹം ഒരു സാധാരണക്കാരനാണ്. അദ്ദേഹം മുഖ്യമന്ത്രി ആയതുകൊണ്ടല്ല അറസ്റ്റിലായത്. തങ്ങളുടെ പക്കളുടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിടരുതെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. വാദം പൂര്‍ത്തിയായ ശേഷം വിധി പറയാനായി മാറ്റിയിരിക്കുകയാണ്.


Tags

  • delhi liquor scam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

photo ; facebook

മോദിയുടെ വിദേശ പര്യടനങ്ങൾ: ഈ വർഷം ചെലവായത് ₹74.58 കോടി; വിദേശകാര്യ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടു

'ജെൻ സി’ ഉന്നയിക്കുന്ന പരാതികൾ ന്യായമാണ്'; പ്രതിഷേധിക്കരുതെന്ന് പറയില്ല: മോഹൻ ഭാഗവത്

'ജെൻ സി’ ഉന്നയിക്കുന്ന പരാതികൾ ന്യായമാണ്'; പ്രതിഷേധിക്കരുതെന്ന് പറയില്ല: മോഹൻ ഭാഗവത്

photo ; facebook

പാലക്കാട് കോച്ച് ഫാക്ടറിക്ക് പകരം പുതിയ റെയിൽവേ പദ്ധതി വേണം; കേന്ദ്രമന്ത്രിക്ക് വി.കെ. ശ്രീകണ്ഠന്റെ കത്ത്

photo-facebook

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

photo- Representative

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

Comments