
ഇന്ന് ഇന്ത്യന്‍ വിപണിയിലെ പേരും പെരുമയുമുള്ള എംയുവിയാണ് ഇന്നോവ. യാത്രാ സുഖത്തിന് പേരു കേട്ട ഇന്നോവ ഉപയോഗിച്ച് പടിക്കെട്ട് ഇറക്കാന്‍ ശ്രമിച്ച യാത്രക്കാരന് കിട്ടിയത് വമ്പന്‍ പണിയാണ്. കേരള രജിസ്ട്രേഷനുള്ള ഇന്നോവ ക്രിസ്റ്റെയെയാണ് പടിക്കെട്ട് ഇറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പടിക്കെട്ട് അവസാനിക്കുന്നിടത്ത് ബംബര്‍ ഇടിച്ച് നിന്നു. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് അബദ്ധം പറ്റിയതാണെന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും അധികം വില്‍പ്പനയുള്ള എംയുവിയാണ് ഇന്നോവ ക്രിസ്റ്റ. 2004 ല്‍ വിപണിയിലെത്തിയ ഇന്നോവയുടെ ഏറ്റവും പുതിയ മോഡലാണ് ക്രിസ്റ്റ. കഴിഞ്ഞ വര്‍ഷമാണ് കമ്പനി ക്രിസ്റ്റയെ പുറത്തിറക്കിയത്. 2.7 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്ജിന് കൂടാതെ 2.8 ലീറ്റര്‍ ഡീസല്‍, 2.4 ലീറ്റര്‍ ഡീസല്‍ എന്നീ വകഭേദങ്ങള്‍ ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.






