ടെഹ്റാന്: സിറിയയിലെ ഇറാന് എംബസിക്ക് സമീപമുള്ള കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന് ആരോപിച്ചു. എന്നാൽ അംബാസഡർ ഹുസൈൻ അക്ബറി സുരക്ഷിതനാണെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കോൺസുലേറ്റ് കെട്ടിടമാണ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായി തകർന്നിട്ടുണ്ട്.

ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്റർ മുഹമ്മദ് റേസ സഹേദിയടക്കമുള്ളവർ കൊല്ലപ്പെട്ടെന്ന വാർത്ത അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ആക്രമണം സംബന്ധിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments