
മലയാളത്തിലൂടെ തുടങ്ങി സൗത്തിലെ മറ്റുഭാഷകളിൽ തിളങ്ങുക എന്നത് സിനിമ രംഗത്ത് സ്ഥിരമായി കാണുന്ന ഒരു പ്രവണതയാണ്. ഇത് നടിമാരിലാണ് കൂടുതലായും കാണുക. തമിഴിലും തെലുങ്കിലും ഹിറ്റുകൾ നേടിയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ല ഇവർക്ക്. അത്തരത്തിൽ ധാരാളം നായികമാർ മോളിവുഡിലുണ്ട്.
തെന്നിന്ത്യയിൽ തൊട്ടതെല്ലാം ഹിറ്റാക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലൂടെ തുടക്കം കുറിച്ച നടി ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ്. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ ഫാൻഫോളോയിങ്ങാണുള്ളത്. ആരാധകരുടെ പ്രിയതാരമായ ഐശ്വര്യയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്
കിടിലൻ ചിത്രങ്ങളുമായാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ബ്ലാക്ക് കളർ സ്വീട്ടിൽ അതീവ സുന്ദരിയാണ് നടി. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.
ഫാഷൻ ഡിസൈനർ സ്റ്റൈഫി സേവിയറിൽ നിന്നും എടുത്ത ഔട്ട്ഫിറ്റെന്നാണ് ഐശ്വര്യ ക്യാപ്ഷനിൽ പറയുന്നത്. മേക്കപ്പാർട്ടിസ്റ്റ് നന്ദിനിയാണ് നടിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ കിരൺ കുമാരയാണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
എല്ലായിപ്പോഴും താൻ 'ഹണിമൂൺ' ഗേളാണെന്നാണ് തലക്കെട്ടായി എഴുതിയിരിക്കുന്നത്. അമേരിക്കൻ സിംഗർ ലന ഡേൽ റേ എഴുതി ആലപിച്ച ആൽബമാണ് ഹണിമൂൺ. പോപ്പ് സോംഗുകൾ ഫോളോ ചെയ്യുന്ന വ്യക്തിയാണ് ഐശ്വര്യ.
തെന്നിന്ത്യയിലെ സെൻസേഷണൽ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയായ ഞണ്ടുകളുടെ നാട്ടിലൊരിടവേളയിലൂടെയാണ് നടി അഭിനയം തുടങ്ങുന്നത്. മോളിവുഡിൽ മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചത്.
മായാനദിയിലൂടെയാണ് ഐശ്വര്യ മലയാളികളുടെ പ്രിയങ്കരിയാവുന്നത്. നടിയുടെ കരിയർ ബെസ്റ്റ് പെർഫോർമൻസുകളിലൊന്നാണ് ഈ ചിത്രത്തിൽ. സിനിമയിലേക്ക് വളരെ ആകസ്മികമായി വന്നൊരാളാണ് താനെന്ന് നടി പറയുകയുണ്ടായി. പഠനത്തിന് ശേഷം മോഡലിങ്ങിൽ സജീവമായിരുന്നു. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടെയാണ് ഐശ്വര്യ സിനിമയിലേക്ക് കടന്നു വരുന്നത്.
മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും സജീവമാണ്. മോളിവുഡിനൊപ്പം തന്നെ താരത്തിന് ഹിറ്റുകൾ കോളിവുഡിലാണുള്ളത്. ദുൽഖർ നായകനായ കിങ്ങ് ഓഫ് കൊത്തയാണ് നടിയുടെ അവസാനം വന്ന മലയാള സിനിമ.






