
മക്കള്‍ എത്രപേരുണ്ടെങ്കിലും ആദ്യത്തെ കണ്മണിയെ കൈകളിലേക്ക് ലഭിച്ച നിമിഷം അച്ഛനമ്മമാര്‍ക്ക് ജീവിതകാലം മുഴുവനും മറക്കാന്‍ സാധിക്കില്ല. മലയാളത്തിന് പ്രിയപ്പെട്ട ഈ താരം ഒരച്ഛനായിട്ടു കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മകനെ ഇങ്ങനെ ഒരു ബേബി കാരിയറില്‍ ഇരുത്തി കൊണ്ടുപോകുന്നതിന്റെ സന്തോഷമുണ്ട് ആ പോസ്റ്റില്‍
ഭാര്യ എലിസബത്ത് ഷാജി മഠത്തിലിന്റെ പ്രസവം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ മാത്രമേ ആയിട്ടുളളൂ. കേവലം നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്കൊരു മകന് പിറന്നുവെന്ന വിവരം ആര്.ജെ. മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എലിസബത്തിന്റെയും മാത്തുവിന്റെയും ആദ്യത്തെ കണ്മണിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത മകന്.
എലിസബത്തിനു വിദേശ രാജ്യത്തു വച്ചാണ് പ്രസവം എന്നാണ് സൂചന. ഇങ്ങോട്ടേക്ക് മാത്തുവും എലിസബത്തിന്റെ സഹോദരനും വന്നുചേര്‍ന്നതിന്റെ ചിത്രങ്ങളും പ്രസവത്തിനു മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു
എലിസബത്തും മാത്തുക്കുട്ടിയും ഒരേനാട്ടുകാരാണ്. അവിചാരിതമായാണ് ഇവരുടെ പ്രണയവും വിവാഹവും നടക്കുന്നത്. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇവര്‍ക്കൊപ്പം കുഞ്ഞ് മകന് കൂടിയുണ്ടാകും.
വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള കുഞ്ഞിന്റെ 'ജന്‍ഡര്‍ റിവീല്‍' അതിഗംഭീരമായി മാത്തുവും എലിസബത്തും ചേര്‍ന്ന് നടത്തിയിരുന്നു. നാട്ടില്‍ വച്ച് നടന്ന ഈ ചടങ്ങിന്റെ വീഡിയോയും മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ എത്തിച്ചു.
ആര്.ജെ. എന്ന നിലയിലാണ് അരുണ്‍ മാത്യു എന്ന മാത്തുക്കുട്ടി പേരെടുത്തത്. ഇതിനു ശേഷം അവതാരകന്, സംവിധായകന് തുടങ്ങിയ മേഖകളിലും മാത്തുക്കുട്ടി കൈവച്ചു.
'ഉടന്‍ പണം' എന്ന ടി.വി. ഷോയില്‍ രാജ് കലേഷ് ദിവാകരനും മാത്തുക്കുട്ടിയും ചേര്‍ന്നുള്ള അവതരണം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആസിഫ് അലി നായകനായ 'കുഞ്ഞെല്‍ദോ' എന്ന ചിത്രം സംവിധാനം ചെയ്തത് മാത്തുക്കുട്ടിയാണ്.






