
ബോളിവുഡ് താരം തപ്സി പന്നുവിന്റെ വിവാഹ വീഡിയോ പുറത്ത്. അതീവ രഹസ്യമായി നടന്ന വിവാഹത്തിന്റെ വീഡിയോയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബാഡ്മിന്റണ്‍ താരവും അടുത്ത സുഹൃത്തുമായ മാതിയസ് ബോയാണ് വരന്. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന വിവാഹത്തെക്കുറിച്ച് തപ്സി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര എ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തപ്സിയുടെ സഹോദരിയും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് നടിയെ ആഘോഷപൂര്‍വ്വം കൊണ്ടുവരുന്നത് വീഡിയോയില്‍ കാണാം. തപ്സിയും മാതിയസും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.
അതേസമയം രാജ്കുമാര് ഹിരാനി സംവിധാനം ചെയ്ത ഡങ്കിയാണ് തപ്സിയുടെതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ഷാരൂഖ് ഖാന് നായകനായെത്തിയ ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.






