
ടൊവിനോ തോമസ് നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ' പളളിച്ചട്ടമ്പി'. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.
'' പളളിച്ചട്ടമ്പി കണ്ടു- ശരിക്കും ഇഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് ഇതിന് മിക്‌സഡ് റിവ്യൂ ലഭിക്കുന്നതെന്ന് എനിക്ക് സത്യത്തില്‍ മനസ്സിലാകുന്നില്ല. മനോഹരമായി നിര്‍മ്മിച്ച ഒരു ചിത്രമാണിത്, ഡിജോ ജോസ് ആന്റണിയുടെ ഇതുവരെയുളളതില്‍ മികച്ച വര്‍ക്ക് ഇതാണെന്ന് എനിക്ക് തോന്നുന്നു. സുരേഷ് ബാബുവിന്റെ മികച്ച തിരക്കഥ, മനോഹരമായ സംഗീതവും ഇതില്‍ ഉള്‍പ്പെടുന്നു. അവസാനമായി ഏറ്റവും പ്രധാനമായി , ടൊവിനോ തോമസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എന്തൊരു വ്യക്തിപ്രഭാവം. ടൊവിനോയെപ്പോലുളള ഒരു നടനെ ലഭിച്ചതില്‍ നമുക്ക് ശരിക്കും അഭിമാനിക്കാം''- എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
1950- കളിലെ കേരളത്തിലെ കിഴക്കന്‍ മലയോര മേഖലയിലുളള ഒരു നാടിന്റെയും നായകന്റെയും കഥയാണ് ' പളളിച്ചട്ടമ്പി'. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായിക. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സിനിമയില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. വിജയരാഘവന്‍, ടി.ജി.രവി, സിദ്ദീഖ്, ബാബു രാജ്, സുധീര്‍ കരമന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.






