
തൃശൂര്‍ : കരവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പി കെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പികെ ബിജുവിന് നല്‍കിയിരുന്ന നിര്‍ദ്ദേശം. പത്ത് മണിയോടെയാണ് പികെ ബിജു കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഒഴിവാക്കാനുളള തീരുമാനമാണ് സിപിഐഎം നേതൃത്വത്തിനുളളത് എന്നും അതുകൊണ്ട് തന്നെ പികെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരാകില്ല എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കിടെയാണ് പികെ ബിജു നേിട്ട് തന്നെ ഹാജരായത്. അതിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ് ലഭിച്ചു.
ഇന്നലെ ഹാജരാകന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകളളുതിനാല് ഈ മാസം 26 വരെ ഹാജരാകന്‍ സാധിക്കില്ലെന്ന് എംഎം വര്‍ഗീസ് അറിയിക്കുകയായിരുന്നു. തൊട്ടു പിന്നാലെയാണ് സിപിഐഎം കൗൺസിലർ പി കെ ഷാജനും ഹാജരാകാൻ നോട്ടിസ് അയച്ചത്.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര് അരവിന്ദാക്ഷന്, സി കെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍.






