മൂവാറ്റുപുഴ: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന നിലപാട് തിരുത്തി പരാതിക്കാരനായ മാത്യൂ കുഴല്നാടന് എംഎല്‍എ. കേസില്‍ കോടതിയുടെ അന്വേഷണം വേണമെന്ന് കുഴല്നാടന് ആവശ്യപ്പെട്ടു. കോടതിയില്‍ തെളിവുകള്‍ നേരിട്ട് ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം. ഇതില്‍ കോടതി ഇന്ന് വിധി പറയാനിരിക്കേയാണ് പുതിയ ആവശ്യം ഉന്നയിച്ചത്. ഇതോടെ ഏതെങ്കിലും ഒന്നില്‍ ഉറച്ചുനില്ക്കാന് കോടതി പറഞ്ഞു. ഹര്‍ജിയില്‍ കോടതി ഏപ്രില്‍ 12ന് വിധി പറയും.






