കൊച്ചി : കേരളത്തിലും ബ്ലാക് മാജിക് പോലുള്ള അനാചാരങ്ങള്‍ നടക്കുന്നതായി പോലീസിനു കണ്ടെത്താനായതു ഹൈക്കോടതി നിദ്ദേശപ്രകാരം നടത്തിയ പോക്സോ കേസിന്റെ അന്വേഷണത്തിനിടെ. അഞ്ചു വര്‍ഷം മുമ്പാണു സംഭവം. സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു പെണ്മക്കളെ ഭാര്യയുടെ കസ്റ്റഡിയില്‍നിന്നും വിട്ടുകിട്ടാന്‍ എറണാകുളം സ്വദേശിയായ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കുന്നതോടെയാണു അന്വേഷണത്തിനു തുടക്കം.
കുട്ടികളെ കാണിക്കുന്നില്ലെന്നും ഭാര്യ ബ്ലാക്ക് മാജിക് പോലുള്ള ഗ്രൂപ്പില്‍ പെട്ടുപോയെന്നും അവരുടെ പിടിയില്‍നിന്നും കുട്ടികളെ മോചിപ്പിക്കണം എന്നുമായിരുന്നു എറണാകുളത്ത് വ്യാപാരിയും സഭാവിശ്വാസിയുമായ പിതാവിന്റെ ആവശ്യം. പോലീസ് കുട്ടികളെ കോടതിയില്‍ ഹാജരാക്കി. കോടതി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണു നിര്‍ണായകമായ മറ്റൊരു വിവരം കിട്ടുന്നത്. കാക്കനാട്ടെ പ്രമുഖ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. സ്കൂളില്‍നിന്നും വിളിച്ചു വാഹനത്തില്‍ പലയിടത്തും കൊണ്ടുപോയിട്ടുണ്ടെന്നും അവിടെവച്ചു സഭാതലവനായ വ്യക്തി തങ്ങളെ ഉപദ്രവിച്ചുവെന്നുമാണ് അന്നു പ്രൈമറി, മിഡില്‍ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ ഹൈക്കോടതിയ്ക്കു മൊഴി നല്‍കിയത്.
പ്രാര്‍ഥനയ്ക്കിടയില്‍ ഹാളില്‍ രക്തം തളിക്കുമെന്നും ആരാധാനയ്ക്കിടെ തങ്ങളെ പലതവണ പീഢിപ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്കി. ഇതോടെയാണു സംഗതി ഗൗരവമായി അന്വേഷിക്കാന്‍ കോടതി തീരുമാനിച്ചത്. പെണ്‍കുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കാന്‍ പോലീസിനു നിര്‍ദേശം നല്കി. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം ആരംഭിച്ചു. സഭകള്‍ ഇപ്പോള്‍ നടത്തുന്ന ആരാധനകള്‍ തെറ്റാണെന്നും പറഞ്ഞു പഠിപ്പിച്ചിരുന്നു. മരണാനന്തര ജീവിതത്തെപ്പറ്റിയും മറ്റും പെണ്‍കുട്ടികള്‍ പറഞ്ഞു.
രണ്ടുമാസത്തെ അന്വേഷണത്തില്‍ കുട്ടികള്‍ പറയുന്നതില്‍ വാസ്തവമില്ലെന്നും മൊഴി കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞു. സഭാനേതൃത്വത്തെ മനഃപൂര്‍വം താറടിക്കാന്‍ വേണ്ടി കുട്ടികളെ ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും വ്യക്തമായി. ഈ അന്വേഷണത്തിലാണു ബ്ലാക്ക് മാജിക് പോലുള്ള അനാചാരങ്ങള്‍ നടത്തുന്നവരെപ്പറ്റി പോലീസിന് ആദ്യമായി വിവരം ലഭിക്കുന്നത്.
പ്രേരിപ്പിച്ചതാരെന്ന അന്വേഷണമാണു അതീവരഹസ്യമായി കോയമ്പത്തൂരിലെ മഠം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലേക്കു പോലീസിനെ എത്തിക്കുന്നത്. മഠം നടത്തിപ്പുകാരെ വിളിച്ചുവരുത്തി. മഠത്തില്‍ പ്രാര്ഥനയുണ്ടെന്നും പലയിടത്തു നിന്നുമായി ആളുകള്‍ വരുന്നുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മയും വരുന്നുണ്ടെന്നുമാണു അധികൃതര്‍ അറിയിച്ചത്. ഒപ്പം, കോയമ്പത്തൂര്‍ എസ്.പിയും അന്വേഷണം നടത്തി ഹൈക്കോടതിയ്ക്കു റിപ്പോര്‍ട്ടു നല്കി.
സഭയില്‍നിന്നു പുറത്താക്കപ്പെട്ട സന്യാസിനിയാണു ഗ്രൂപ്പിന്റെ പിന്നിലെന്നും അവരുടെ പ്രേരണയാലാണു പെണ്‍കുട്ടികളുടെ അമ്മ ഗ്രൂപ്പിലെത്തിയതെന്നും കണ്ടെത്തി. ഈ ഗ്രൂപ്പിനു കേരളത്തില്‍ കേന്ദ്രമില്ല. സംശയം തോന്നാതിരിക്കാന്‍ വിദൂരകേന്ദ്രങ്ങളിലാണിവര് ഒത്തുകൂടുന്നതും ആരാധന നടത്തുന്നതും.
മൊഴി മാനസികവിഭ്രാന്തിയില്‍; കേസ് എഴുതിത്തള്ളി
എന്നാല്‍, ഇതൊന്നും നടന്നിട്ടില്ലെന്നും കുട്ടികള്‍ പ്രത്യേക മാനസികാവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞതോടെ അവരെ ആഴ്ചകളോളം കൗണ്‍സിലിങിനു വിധേയമാക്കി. വൈദ്യപരിശോധനയിലും കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടില്ലെന്നു തെളിഞ്ഞു. പോക്സോ കേസായതിനാല്‍, ബ്ലാക് മാജിക് അന്വേഷണവുമായി പോലീസും മുന്നോട്ടുപോയില്ല. തങ്ങളെ പീഢിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴി നുണയാണെന്നു വ്യക്തമായതോടെ വിശദമായ അന്വേഷണത്തിലേക്കു കടക്കാതെ, ഹൈക്കോടതി നിര്‍ദേശപ്രകാരം പോക്സോ കേസ് എഴുതിത്തള്ളുകയായിരുന്നു.
സഭാതലവനെതിരേ സഭയില്‍ തന്നെ എതിര്‍വിഭാഗം രംഗത്തെത്തിയതു മുതലെടുത്താണു നുഴഞ്ഞുകയറി അന്തഃഛിദ്രം വളര്‍ത്താന്‍ ഇവര്‍ രംഗത്തെത്തിയതെന്നാണു അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍, ഈ സംഘത്തിന്റെ ഇടപെടലിനെപ്പറ്റി സഭയ്ക്കുള്ളിലെ ഇരുവിഭാഗത്തിനും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
ക്രൈസ്തവ സഭകളുടെ അസ്തിത്വം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണു ഇത്തരം ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതെന്നാണു പോലീസിന്റെ നിഗമനം. അതിനായി സഭകള്ക്കുള്ളില്നിന്നുകൊണ്ടുതന്നെ അതിലെ അഭിപ്രായഭിന്നതകള്‍ മുതലെടുത്താണു ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. സഭാനേതൃത്വങ്ങളോടു എതിര്‍പ്പുള്ളവരും പുറത്താക്കപ്പെട്ടവരും സഭ വിട്ടുപോയവരും സഭയ്ക്കുള്ളില്‍നിന്നുതന്നെ അതിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നും സംശയിക്കാമെന്നു വിലയിരുത്തിയാണു പോലീസ് കേസ് അവസാനിപ്പിച്ചത്.
നീക്കങ്ങള്‍ അതീവരഹസ്യമായി; കേസെടുക്കാന്‍ പരിമിതി
സോഷ്യല്‍മീഡിയ ആപ്പുകള്‍ വഴിയാണു ഇത്തരം ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത്. വളരെ രഹസ്യമായിട്ടാണു പ്രവര്‍ത്തനം. അതിനാല്‍, തെളിവുകള്‍ ശേഖരിക്കാനും കേസെടുക്കാനും കഴിയാത്ത സ്ഥിതിയാണെന്നു പോലിസ് പറയുന്നു. ആരാധന മതവിശ്വാസത്തിന്റെ ഭാഗമായതിനാല്‍, നിലവിലെ നിയമപ്രകാരം ഇവരെ പിടികൂടി ശിക്ഷിക്കാനുമാകില്ല.
അനാചാരങ്ങളും അന്ധവിശ്വാസവും തടയാനുള്ള ബില്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും, ആരെയെല്ലാം ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നതില്‍ സംഘടനകളുമായി ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ ഫ്രീസറില്‍ വയ്ക്കുകയായിരുന്നു.

Comments