
തിരുവനന്തപുരം: 'കേരള സ്റ്റോറി' സിനിമ ഇന്ന് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാനിരിക്കെ വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കത്ത് നല്‍കിയിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കത്തില്‍ പറയുന്നു. നേരത്തേ സിനിമയുടെ പ്രദര്‍ശനത്തിനെതിരേ ഭരണപക്ഷവും പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.
സംഘപരിവാറിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയലാഭം നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സിനിമയുടെ സംപ്രേക്ഷണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘപരിവാര്‍ കേന്ദ്ര സ്ഥാപനങ്ങളെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
സുദീപ് തോസെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കേരളാ സ്റ്റോറി' സിനിമ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയെന്ന സംഘപരിവാര്‍ താല്പര്യമാണെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പറഞ്ഞു. സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന് ആവശ്യപ്പെട്ടിരുന്നു.
ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നു ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശന് പറഞ്ഞു. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദുരദര്ശന് സിനിമ പരസ്യം ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം മെയ് യില്‍ റിലീസ് ചെയ്ത സിനിമ കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ്. സിനിമയുടെ തീയേറ്റര്‍ റിലീസിന്െ സമയത്ത് തന്നെ കേരളത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമ സംപ്രേഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.






