തൃശൂര്‍: തൃശൂര്‍ വടക്കഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരില്‍ നിന്ന് കാണാതായ യുവതിയുടെയും മധ്യവയസ്കന്റെയും മൃതദേഹങ്ങള്‍ മണിയന് കിണര്‍ വനമേഖലയില്‍ കണ്ടെത്തി.
വടക്കഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു (35), വിനോദ് (58) എന്നിവരാണ് മരിച്ചത്. മാര്‍ച്ച് 27 മുതല്‍ ഇവരെ ആണാതാതിരുന്നു. സന്ധുവിനെ കൊലപ്പെടുത്തി ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.






