
സിഡ്നി; വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ച 53 കാരന് പിഴ ശിക്ഷ വിധിച്ച് കോടതി.സംഭവം നടന്നത് ഓസ്ട്രേലിയയിലെ സിഡ്നിയിലാണ്. 600 ഓസ്ട്രേലിയന്‍ ഡോളറാണ് ഇയാള്‍ക്ക് പിഴയിട്ടത്.എയര്‍ ന്യൂസിലന്‍ഡ് വിമാനത്തിലാണ് സംഭവം. ലാന്‍ഡിങ്ങിന് ശേഷം ഏത് ടെര്‍മിനലിലേക്കാണ് പോകേണ്ടതെന്ന് അറിയുന്നതിനായി കാത്തിരിക്കുകയായിരുന്നു വിമാനം. ഈ സമയത്താണ് യാത്രക്കാരന് കപ്പില്‍ മൂത്രമൊഴിച്ചത്. സഹയാത്രക്കാരിയാണ് ഈ വിവരം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. യാത്രക്കാരന് മദ്യപിച്ചട്ടുള്ളതായി ഇവര്‍ ആരോപിക്കുന്നു.വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ കപ്പിലുണ്ടായിരുന്ന മൂത്രം യാത്രക്കാരില്‍ ഒരാളുടെ ദേഹത്ത് തെറിച്ചതായും പരാതിക്കാരി പറയുന്നു.യാത്രക്കാരന്റെ പേര് ഉള്‍പ്പെടുന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.






